ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/കോറോണക്ക് സ്തുതി

23:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/അക്ഷരവൃക്ഷം/കോറോണക്ക് സ്തുതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/കോറോണക്ക് സ്തുതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്ക് സ്തുതി



ഞായറുമില്ല തിങ്കളുമില്ല
എല്ലാദിനങ്ങളുമൊന്നുപോലെ
ഞായറാഴ്ച പള്ളിയിൽ കുർബ്ബാന ചൊല്ലാനും
വെള്ളിയാഴ്ച പള്ളിയിൽ ജൂദാക്കു കൂടാനും
അന്തിക്ക് ക്ഷേത്രത്തിൽ അർച്ചന ചെയ്യാനും
നമ്മളോരുവേള മറന്നിരിക്കുന്നു
കൊറോണ മാരിതൻ മരണ ഭയത്താൽ
നമ്മളെ നമ്മൾ മറന്നിരിക്കുന്നു
ചായങ്ങളില്ല ചമയങ്ങളില്ല
ആർഭാടമില്ലാഹങ്കാരവുമില്ല
പറമ്പിലെ കോണിലെയനാഥമാം
ചക്കയാണെനിക്കാശ്രയം
അച്ഛനാരാണെന്നുമമ്മയാരാണെന്നും
മുൂത്തശ്ശിയാരെന്നുമിന്നുമറിവൂഞാൻ
അറിയാത്ത പാഠങ്ങൾ അറിയിക്കുവാൻ വന്ന
ഇത്തിരികുഞ്ഞനാം കോറോണക്ക് സ്തുതി


 


ആര്യ എസ്
10A ഗവ. എച്ച് എസ്സ് അഴൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത