ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ വ്യക്തിശുചിത്വം
കൊറോണ കാലത്തെ വ്യക്തിശുചിത്വം
ഇന്ന് ലോക രാഷ്ട്രങ്ങൾ മുഴുവനും നോവൽ കൊറോണയുടെ പിടിയിലാണ്. വ്യക്തികൾ സ്വയം പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. നമ്മൾ ഭക്ഷണം കഴിക്കുന്നതിനു മുൻപും,പിൻപും, സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഇതിലൂടെ നമുക്ക് ഉണ്ടാകുവാൻ സാധ്യതയുള്ള ഒരുപാട് രോഗങ്ങൾ ഒഴിവാക്കുവാൻ കഴിയും. ഇതിലൂടെ കൊറോണ വരെ ഒഴിവാക്കാൻ പറ്റും. നമ്മൾ പൊതുസ്ഥലത്ത് ഇറങ്ങി അവിടത്തെ സമ്പർക്കത്തിന് ശേഷം ആൾക്കഹോൾ അടിസ്ഥാനം ഉള്ള സാ നി റ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറക്കുക. ഇതിലൂടെ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ കഴിയും. വായുവിലൂടെ രോഗാണുക്കളെ തടയുവാനും കഴിയും. നമ്മൾ കഴിയുന്നതും രോഗബാധിതരെ സന്ദർശിക്കാതെ ഇരിക്കുക. അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക . ഉയർന്ന നിലവാരത്തിലുള്ള മാസ്കുകൾ ഉപയോഗിക്കുന്നതും നല്ലതാണ് . അനാവശ്യമായി ആശുപത്രികളിൽ പോകാതിരിക്കുക. നമ്മൾ കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ഇതിലൂടെ രോഗാണുക്കളെ തടയാം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. നമ്മൾ ധാരാളം വെള്ളം കുടിക്കുക. പച്ച വെള്ളം കുടിക്കാതിരിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. നമ്മളെ കൊണ്ട് കഴിയുന്നത്ര വ്യായാമം ചെയ്യുകയും വിശ്രമം എടുക്കുകയും ചെയ്യുക. അനാവശ്യമായി പുറത്ത് പോകാതിരിക്കുക. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തു പോകണമെങ്കിൽ മുഖാവരണം ധരിക്കുക. ഈ പറയുന്ന കാര്യങ്ങളൊക്കെ നാം പാലിച്ച് വന്നാൽ ഈ കൊറോണാ വൈറസിനെ തീർച്ചയായും നമുക്ക് തടയാൻ പറ്റും. ഈ കൊറോണ കാലത്ത്നമുക്ക് ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം "അതിജീവിക്കാം. "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |