സൂര്യകിരണങ്ങളും നിലാവൊളിയും , നിറഞ്ഞൊരീ പ്രപഞ്ചത്തിൽ, അദൃശ്യ ശക്തി പോൽ എത്തിയൊരു രോഗാണു. നിശ്ചലമായി പ്രകൃതിതൻ ഗാനം, പക്ഷിമൃഗാതികൾ ഓടി മറഞ്ഞു , മർത്ത്യനും അടക്കപ്പെട്ടു താഴിട്ടു പൂട്ടിയ വീടിനുള്ളിൽ . പ്രകൃതിതൻ കണ്ണിൽ അന്ധകാരം നിറഞ്ഞപ്പോൾ കൈകോർത്തു ഞങ്ങൾ ഒരു നുറുങ്ങു വെട്ടം പകർന്നിടാൻ. പഴമതൻ വരാന്തയിൽ നിവർന്നിരുന്നൊരു ജലം നിറഞ്ഞ കിണ്ടി തൻ സ്ഥാനം മച്ചിൻപുറത്താണിന്ന്. വീണ്ടും വരാന്തയിലെത്തി കിണ്ടിയും സോപ്പും. വീണ്ടെടുത്തീടാം നന്മയുള്ള നാളയെ രോഗാണുവിമുക്തമാം പ്രകൃതിയെ തിരികെ കൊണ്ടുവന്നീടാം ആരോഗ്യമെന്നുള്ളതെ സമ്പത്തെന്നറി- ഞ്ഞു പ്രവർത്തിച്ചീടാം! പേടിച്ചോടും ക്രൂരനാം കൊറോണ കൈകൾ കോർത്ത് ഒന്നിച്ചു നിൽക്കും ഞങ്ങൾ അതിജീവിച്ചിടും പുതുജീവൻ വളർത്തും നീ പേടിച്ചോടുന്ന കാലത്തിനായി കാത്തിരിപ്പൂ ഞങ്ങൾ.....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത