ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി

11:53, 17 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഗവ.വി.എച്ച്.എസ്.കളമശ്ശേരി എന്ന താൾ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി എന്നാക്ക...)
ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി
വിലാസം
കളമശ്ശേരി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല അലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2016DEV



ആമുഖം

കളമശ്ശേരി നഗരത്തില്‍ വടക്കുഭാഗത്ത്‌ നാഷണല്‍ ഹൈവേയില്‍ നിന്ന്‌ മാറി 1 1/2 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ്‌ സ്‌ക്കൂള്‍ ആരംഭിച്ചത്‌.1961 വരെ എല്‍.പി.വിഭാഗം മാത്രമാണ്‌ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്‌.1961 ല്‍ യു.പി.വിഭാഗവും 1974-75 ല്‍ ഹൈസ്‌ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.1977 മാര്‍ച്ചില്‍ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ച്‌ പുറത്തിറങ്ങി.10.07.1993 ല്‍ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വര്‍ഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ല്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‌കിക്കൊണ്ട്‌ വി.എച്ച്‌.എസ്‌.ഇ ആരംഭിച്ചു.മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍,ഡൊമസ്റ്റിക്‌ നേഴ്‌സിംഗ്‌ എന്നീ കോഴ്‌സുകളിലായി 50 കുട്ടികള്‍ക്കാണ്‌ അഡ്‌മിഷന്‍ കൊടുക്കുന്നത്‌.2000-01 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവില്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ 12 അദ്ധ്യാപകരും 199 കുട്ടികളും വി.എച്ച്‌.എസ്‌.ഇ വിഭാഗത്തില്‍ 11 അദ്ധ്യാപകരും 86 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 11 അദ്ധ്യാപകരും 355 കുട്ടികളും 6 അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്‌.വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിന്‍സിപ്പാള്‍മാര്‍ ഉണ്ട്‌.




വഴികാട്ടി

<googlemap version="0.9" lat="10.056924" lon="76.320112" zoom="18" width="400"> 10.056142, 76.320063, GVHSS KALAMASSERY </googlemap>