വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ സഹായഹസ്തം

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ സഹായഹസ്തം എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ സഹായഹസ്തം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

സഹായഹസ്തം

നഗരത്തിൽ ഒന്നായി ഒരു ഗ്രാമത്തിൽ വളരെ ധനികനായ കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയായിരുന്നു ആകാശ്. കുഞ്ഞുനാളിൽ തന്നെ അവൻ പഠിക്കാൻ മിടുക്കനായിരുന്നു. അവനിപ്പോൾ മൂന്നാംക്ലാസിൽ പഠിക്കുന്നു. പക്ഷേ അവൻ വലിയൊരു സ്കൂളിൽ പഠിക്കുന്നത് കൊണ്ട് തന്നെ പഠനമായിരുന്നു എല്ലാദിവസവും. ട്യൂഷനും സ്കൂളും പഠനവും കഴിഞ്ഞ് അവന് കളിക്കാനായി സമയം കിട്ടില്ലായിരുന്നു. അങ്ങനെ ദിവസവും സ്കൂളിൽ പോകുകയും വരികയും ചെയ്ത് അവൻ വളരെ ക്ഷീണിതനായിരുന്നു. കളിക്കാനായി ഒരുദിവസം കിട്ടാനായി അവൻ കാത്തിരുന്നു. അങ്ങനെ എനിക്ക് അവന്റെ വെക്കേഷൻ വന്നെത്തി. അവൻ വളരെ സന്തോഷിച്ചു. എന്നാൽ അവന്റെ സന്തോഷത്തിന് ഉപരിയായി ഒരു ദുഃഖം അവനെ തേടിയെത്തി. കോവിഡ് 19 ലോകമെമ്പാടും പടർന്നു പിടിച്ചു. കൂട്ടുകാരോട് കളിക്കാൻ പോകാം എന്നുള്ള അവന്റെ പ്രതീക്ഷ അങ്ങനെഅസ്തമിച്ചു. എന്നാൽ ആ കുഞ്ഞുകുട്ടിയുടെ ആശ്വാസം കൊറോണ അവന്റെ ആ കുഞ്ഞു നാട്ടിൽ എത്തിയിട്ടില്ല എന്നതായിരുന്നു. അവന്റെ വിഷമം കണ്ട് അവന്റെ അമ്മയും അച്ഛനും അവനെ കളിക്കാൻ വിടാം എന്ന് സമ്മതിച്ചു. പക്ഷേ അതിനു മുമ്പായി അച്ഛൻ അവന് കുറിച്ച് ഉപദേശം കൊടുത്തു. കളിക്കാൻ പോകുമ്പോൾ മാസ്ക്ക് ഉപയോഗിക്കണം, കൂട്ടുകാരോട് അകലം പാലിക്കണം, പിന്നെ കളിച്ചതിനു ശേഷം വീട്ടിൽ കയറുമ്പോൾ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കൈ കഴുകണം. ഇതെല്ലാം ആകാശ കേട്ട് മനസ്സിലാക്കുകയും കളിക്കാൻ പോയപ്പോൾ തന്റെ കൂട്ടുകാരോട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. അങ്ങനെ അവർ കളിച്ചു രസിച്ചു. പെട്ടെന്നൊരു ദിവസം അവരുടെ കണ്ണിൽ ഒരു കാഴ്ച എത്തിപ്പെട്ടു. ഒരു അമ്മൂമ്മ ആരുടെയും സഹായമില്ലാതെ കഴിക്കാൻ ആഹാരമില്ലാതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ കഴിയുകയായിരുന്നു. മനസ്സലിവ് തോന്നിയ ആകാശ് തന്റെ കൂട്ടുകാരെയും കൂട്ടി അമ്മുമ്മയെ സഹായിക്കാൻ തീരുമാനിച്ചു. ഞാൻ കൂട്ടി വച്ച കാശ് കൂട്ടുകാരുടെ കാശും ചേർത്ത് അവരുടെ സഹായത്തോടെ അവൻ ആ വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുത്തു. അങ്ങനെ നാട്ടിലുള്ളവർ അവനെ അഭിനന്ദിക്കുകയും അവൻ നാട്ടിലുള്ളവർക്ക് ആകെ മാതൃകയാവുകയും ചെയ്തു..

വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ