പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

11:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

കാവു തീണ്ടലെത്രെ നടത്തി
ത്രിച്ചന്ദനം തൊടീക്കാൻ.............
ഐശ്വര്യലബ്ധിക്ക്
മഞ്ചാടി മണികളായിരവും...........
ഓട്ടുരുള്ളി കമിഴ്ത്തി..............
ആടയാഭരണങ്ങളർപ്പിച്ചു
കാണിക്കവെച്ചൂ;
തിലകാഭിഷേകങ്ങളും
ഇന്നിതാ കേൾക്കുന്നു
ഗൃഹം ആലയമാകുമ്പോൾ
മഞ്ചാടി മുത്ത് കൂട്ടുന്നത്
അനൈശ്വര്യം....................
ഉള്ള് പൊള്ളയായ
വിഗ്രഹങ്ങൾ വീട്ടിൽ
ധന നഷ്ടവും
കന്നികോണും മൂലകോണും
ദിശയും തെറ്റി നിർമ്മിതിയും
പ്രതീക്ഷിച്ച ഇടവും
ജ്യോതിശാസ്ത്രവും വാസ്തുവും
നിലയും നോക്കി
വീട്ടിലിരുപ്പൂ ഞാൻ..........
 

അൽബിൻ എ
എട്ട് സി പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത