ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/തൂവൽ പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർ/അക്ഷരവൃക്ഷം/തൂവൽ പക്ഷി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/തൂവൽ പക്ഷി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൂവൽ പക്ഷി

 
വെൺതൂവൽ ചിറകുള്ള പക്ഷി
ഏഴാം കടലും കടന്ന് വന്ന
നിൻ വെൺ മേനി കാണാൻ എന്തഴക്
രാവിൻറെ ചില്ലയിൽ ചേക്കേറുമീ
വെൺ തിങ്കൾ കലയോ നിനക്ക് കൂട്ട്
മഴമേഘപാളികലാകാശ വീഥിയിൽ
ആനന്ദ നിർത്തമാങ്ങാടിടുമ്പോൾ
വ്യാകുലമാകും നിൻ ഗദ്ഗദങ്ങൾക്കു
രാക്കിളിക്കൂട്ടമോ കൂട്ടുവന്നു
അന്തിക്ക് മാനത്തു ചെങ്കതിരോൻ
ചെമ്പട്ടു വീശുന്ന സായം കാലം
ചെമ്മേ വലഞ്ഞു പറന്നകലും
നിൻ കാൽത്തളകൾക്ക് കാറ്റോ കൂട്ട്
കാടും പുഴകളും പൂത്തമരങ്ങളും
നിൻ മേനി പുൽകിപുണരുന്നേരം
ആ നീല ഗഗനമോ നിനക്കു കൂട്ട്
പാറിപ്പറന്നു നീ കൂടണയുന്നേരം
നിൻ കളിചിരികൾക്കു നിന്നമ്മ കൂട്ട്
 

ഫാത്തിമ
10 B ജി എച്ച് എസ് എസ് വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത