ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/എയ് മനുജാ

11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/എയ് മനുജാ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/എയ് മനുജാ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എയ് മനുജാ

ഏയ് കാലമേ നീ കേൾക്കുന്നു വോ? ആദീനരോദനം
 നീറി പുകയുന്നൊരാ അമ്മ തൻ മാനസത്തിൻ നൊമ്പരമറിയുന്നുവോ?
പിച്ച വയ്ക്കാത്ത തൻ്റെ പിഞ്ചോമനയാ
മുറിക്കുള്ളിൽ ഒരു തുണ്ടു ജീവനായ് പിടയുന്നത്
കൺകെ ആ കൺകളിൽ നിന്നൂർന്നു വീഴുന്നത്
കണ്ണുനീരല്ല ചുടുചോരയാണെന്നതും
ഇതെന്ത്? ഇതിൻ പൊരുളെന്ത് നീയറിയുന്നുവോ
 ചൊല്ലുന്നത് നേരാണെന്നറിയുക
ഒരു ശാപത്തിൻകെടുതീയിത്
 മഹാവ്യാധിയൊരു പേമാരിയായി പെയ്തിറങ്ങവേ
ഒന്നുമേ ചെയ്യാനരുതാതെ ഭരണകൂടവും കൺമിഴിച്ചു നിൽക്കവേ
 അനേകം ജീവൻ കാർന്നെടുത്തതിൻ യാത്ര തുടരവേ ചിന്തിക്കൂ
മാനവാ തിരിഞ്ഞു നോക്കാൻ സമയമായി
പൂർവികർ കേൾക്കാത്തൊരീ വ്യാധിക്ക് ഉത്ഭവമെന്ത്
ജീവനായ് നെട്ടോട്ടമോടുന്ന മാനവൻ
നെട്ടോട്ടമോടുന്ന കണ്ട് പുൽക്കൊടി പോലും കണ്ണുപൊത്തുന്നു
വ്യക്തി ശുചിത്വം മാനമായ് കണ്ടവർ
പെറ്റമ്മയായി കരുതേണ്ട ഭൂമിയെ കൊള്ളയടിച്ചതിന് മല്ലേ യോർക്ക നീ
 നെഞ്ചോട് ചേർക്കേണ്ട അമ്മ തൻ മാറിടം കുത്തി തുരന്നതും
കാക്കേണ്ട സ്ഥലമെല്ലാം ചവറുകൂനയക്കിയും ചെയ്തിലെ നീ ഓർത്തിരുന്നോ
മനുഷ്യത്വം മരവിച്ച മനുജനുള്ള പ്രകൃതി തൻ തിരിച്ചടിയിത്
തെറ്റല്ല കൊടും പാപമിത് അറിക നീ
ശരിയും തെറ്റും തിരിച്ചറിയാത്ത പകലിന് ഇരുണ്ട രാത്രി ഇനിയും വരും
കരുതലും കരുണയും കാട്ടിയില്ലെങ്കിൽ
 ഓർക്കുക കാട്ടുതീയായൊരുചോദ്യം വരുന്നു
ഇനിയൊരു തലമുറയ്ക്കിവിടെ ജന്മം സാധ്യമോ

അഞ്ജലി ബി.എസ്
XI സയൻസ് ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത