കൊറോണവന്നൂ ലോകം മൊത്തം പേടിയിലായി എല്ലാവരും എന്തു ചെയ്യും രോഗാണുവിനെ എങ്ങനെ പൊരുതും മുക്തിക്കായ് വീട്ടിലിരിക്കാം സുരക്ഷിതരായ് കൂട്ടംകൂടൽ ഒഴിവാക്കാം കൈകൾ കഴുകാം നിരന്തരമായ് സോപ്പ് നന്നായ് പതപ്പിച്ച് മാസ്ക് വയ്ക്കൽ നിർബന്ധം പുരത്തേയ്കാണ് പോക്കെങ്കിൽ അകലം വേണം ഒരുമീറ്റർ ആൾക്കാരെ നാം കാണുമ്പോൾ പനിയോ ചുമയോ ശ്വാസംമുട്ടോ രോഗലക്ഷണം കണ്ടെങ്കിൽ ആശുപത്രിയിൽ ചെല്ലേണം പരിശോധനകൾ നടത്തേണം കേൾക്കണം നാം അധികൃതരെ ചെയ്യേണം അവർ പറയുംപോൽ പോടിക്കേണ്ട ഈ കൊറൊണയെ ജാഗ്രത മതിയെ മുക്തിക്കായ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത