ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ഗ്രന്ഥശാല
ലയൺസ് ക്ലബ്ബ് ന്റെ " റീഡിങ് ആക്ഷൻ" പ്രോഗ്രാമിന്റെ ജില്ലാ തല ഉത്ഘാടനം ലയൺ ഡിസ്ട്രിക്ട് ഗവർണ്ണർ ജോൺ ജി കൊട്ടറ ഞെക്കാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി കൾക്ക് കല്ലമ്പലം ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത കേരള കൗമുദി ദിന പത്രത്തിന്റെ കോപ്പി നൽകി കൊണ്ട് നിർവഹിച്ചു. സ്കൂൾ കുട്ടികളിൽ വായന ശീലം വർധിപ്പിച്ചു സിവിൽ സർവീസ് പോലുള്ള ഉന്നത ശ്രേണിയിൽ മത്സരിക്കാൻ ബാല്യം മുതൽ ഉള്ള പത്ര പാരായണം നിർണായക ഗുണം ചെയ്യുമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. ഇതിനോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ കല്ലമ്പലം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ . നകുലൻ അധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി എൻ. ജയപ്രകാശ് സ്വാഗതവും , ആറ്റിങ്ങൽ നവഭാരത് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലും "റീഡിങ് ആക്ഷൻ " ജില്ലാ ചെയർമാനു മായ ശ്രീ സഞ്ജീവ് ഈ പ്രൊജക്റ്റിന്റെ വിശദവിവരവും അറിയിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആർ പി ദിലീപ്, ഹെഡ് മാസ്റ്റർ കെ കെ സജീവ്, പി ടി എ പ്രസിഡന്റ് കെ ഷാജികുമാർ, കേരള കൗമുദി കോർപ്പറേറ്റു മാനേജർ ജി അനിൽ കുമാർ, സർക്കുലർ മാനേജർ എസ് വിക്രമൻ, എ സി എം മാരായ സജിത്ത് രാഹുൽ റീജിയൻ ചെയർമാൻ വിജയമോഹൻ, സോൺ ചെയർമാൻ അരവിന്ദാക്ഷൻ, കല്ലമ്പലം ക്ലബ്ബിലേയും, സമീപ ക്ലബ്ബിലേയും അംഗങ്ങളും പങ്കെടുത്തു... ക്ലബ്ബ് സെക്രട്ടറി വി ഗോകുലദാസ് നന്ദി അറിയിച്ചു.. കല്ലമ്പലം ലയൺസ് ക്ലബ്ബ് ന് വേണ്ടി 5 കേരള കൗമുദിപത്രം ഒരു വർഷത്തേക്ക് ഞെക്കാട് സ്കൂളിന് സ്പോൺസർ ചെയ്തത് ക്ലബ്ബ് പ്രസിഡന്റ് കെ നകുലനും, സെക്രട്ടറി വി ഗോകുൽദാസും, ട്രഷറർ എൻ സുരേഷ് കുമാറും ചേർന്നാണ്.