ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ മീനു
മീനു
മീനു വളരെ നല്ല ഒരു കുട്ടിയായിരുന്നു .അവൾ നഗരത്തിലാണ് താമസിച്ചിരുന്നത്. അവളുടെ വീടിനടുത്ത് ഒഴിഞ്ഞ് കിടന്ന പുരയിടത്തിൽ എന്നും ഒരാൾ ചപ്പ് ചവറുകളും പ്ലാസ്റ്റിക്കു മൊക്കെ ' കൊണ്ടുവന്നിട്ട് കത്തിക്കുമായിരുന്നു ഒരു ദിവസം ചപ്പുചവറു മാ യി വന്നപ്പോൾ അവൾ അയാൾക്കരികിലെത്തിയിട്ട് ചോദിച്ചു. "എന്തിനാചേട്ടാ ... നിങ്ങൾ ഇതൊക്കെ ഇത്രയും ആൾക്കാര് താമസിക്കുന്നിടത്ത് കൊണ്ടിടുന്നേ . പ്ലാസ്റ്റിക്ക് കത്തിച്ച് കൂടെന്നറി യില്ലേ.ഈ പുകയെല്ലാം അന്തരീക്ഷത്തിനും മനുഷ്യനും എന്ത് മാത്രം അപകടമാണെന്നറിയോ ?മഴക്കാലമാകുമ്പോൾ ഈ മാലിന്യങ്ങളിൽ വെള്ളം കെട്ടി നിന്ന് കൊതുകും ഈച്ചയും പെരുകിപനിയും വയറിളക്കരോഗങ്ങളും ഉണ്ടാകില്ലേ..." അപ്പോൾ അയാൾ കുട്ടിയോട് പറഞ്ഞു "മോൾക്ക് ഇതൊക്കെയാ ആരാ പറഞ്ഞു തന്നത് ." "ഇതൊക്കെ ആർക്കാ അറിയാത്തത് നമ്മുടെ പാഠപുസ്തകത്തിൽ പരിസ്ഥിതി ശുചിത്വത്തെക്കുറിച്ചും രോഗപ്രതി രോധത്തെക്കുറിച്ചുമൊക്കെ പ്രതി പാതിക്കുന്നുണ്ട്. മാലിന്യം നിക്ഷേപിക്കാൻ നമ്മുടെ നാട്ടിൽ മാലിന്യപ്ലാന്റുകൾ ഉണ്ടല്ലോ?" മിനുവിന്റെ വാക്കുകൾ ആ മനുഷ്യനെ ബോധവാനാക്കി .പരിസ്ഥിതി യെ നമ്മളോരുത്തരും സംരക്ഷിക്കണമെന്നും എന്നാലേ രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളൂവെന്നും മനസിലായി.പിന്നീടൊരിക്കലും അദ്ദേഹം ചപ്പു ചവറുമായി അവിടേക്ക് വന്നതേയില്ല.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ