ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം....

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BINDUGS (സംവാദം | സംഭാവനകൾ) (BINDUGS എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. വെയിലൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം.... എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം.... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം


പ്രകൃതിക്കും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗള പൂർണമായിത്തീരുന്നതെന്നു ഭാരതീയ ദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്.
അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന രാസ വസ്തുക്കൾക്ക് പുറമെ അറുപത്തിഅയ്യായിരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട്. ഇവയിൽ പലതും ക്യാൻസറിന്റെ വിത്തുകളായി അംഗീകരിക്കപ്പെട്ടവയാണ്. അതുപോലെ വന നശീകരണവും പരിസ്ഥിതി നാശത്തിലേക്കു വഴി തെളിക്കുന്ന മറ്റൊരു വിപത്താണ് പിന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അത് വലിച്ചെറിയുന്നതും പരിസര മലിനീകരണത്തിന് കാരണമാക്കുന്നു. മലിനീകരണം ലഘൂകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനായി ഉണർന്നു വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിച്ചു കൊണ്ട് നമുക്ക് നമ്മുടെ സുസ്ഥിതിയിലേക്കു ഉയരേണ്ടിയിരിക്കുന്നു.

 

ഗോപിക ബി
8 ബി ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം