ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശ‍ുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശ‍ുചിത്വം. എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശ‍ുചിത്വം. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ശ‍ുചിത്വം.    

ശ‍ുചിത്വം പാലിച്ചാൽ കൊറോണ പോല‍ുളള മാരകരോഗങ്ങള‍ും മറ്റ് രോഗങ്ങള‍ും തടയാൻ കഴിയ‍ും. വീട‍ും പരിസരവ‍ും വൃത്തിയാക്ക‍ുക. കൈയ‍ും മ‍ുഖവ‍ും സോപ്പ് ഉപയോഗിച്ച് കഴ‍ുക‍ുക. അയൽക്കാരോട‍ും ബന്ധ‍ുക്കളോട‍ും ശ‍ുചിത്വത്തെപ്പറ്റി പറഞ്ഞ‍ുകൊട‍ുക്ക‍ുക എന്നതാണ് നമ്മടെ കടമ. ശ‍ുചിത്വം ശിലിച്ചാൽ വൈറസ് രോഗങ്ങൾ പിടിപെടില്ല. പിന്നെ ക‍ൂട‍ുതൽ ശ്രദ്ധിക്കേണ്ട കാര്യം മാസ്ക് ധരിക്ക‍ുക, അകലം പാലിക്ക‍ുക.


കഥ ത‍ുടങ്ങാം:
ഞാനാണ് മിസ്റ്റർ കീടാണ‍ു. വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഞാൻ കാണ‍ും. പക്ഷെ നിങ്ങൾക്ക് എന്നെ പെട്ടന്ന് കണ്ട‍ുപിടിക്കാൻ കഴിയില്ല. മന‍ുഷ്യര‍ുടെ ദേഹത്ത്കയറിപ്പറ്റി രോഗങ്ങൾ പരത്ത‍ുകയാണ് എന്റെ ശീലം. ഒരിക്കൽ എന്റെ ക‍ൂട്ട‍ുകാർ എന്നെക്കാണാൻ എത്തി. “ഹലോ മിസ്റ്റർ കീടാണ‍ു"! വാ...നമ‍ുക്ക് എല്ലാവർക്ക‍ും രോഗം പരത്താം. അപ്പോഴാണ് മീന‍ു ക‍ൂട്ട‍ുകാരിയായ ടീന‍ുവിന്റെ വീട്ടിൽ പോകാൻ അത‍ുവഴി വന്നത്. കീടാണ‍ുവ‍ും ക‍ൂട്ട‍ുകാര‍ും മീന‍ുവിന്റെ പിന്നാലെ ക‍ൂടി. ‘ഹായ് മീന‍ു.. പ‍‍ുറത്ത‍ു നിന്ന് വന്നതല്ലേ.. കൈകൾ നന്നായി സോപ്പിട്ട് കഴ‍ുകിക്കോ...’ ടീന‍ു പറഞ്ഞ‍ു. അസ‍ുഖമൊക്കെ പകര‍ുന്ന സമയമാണ്. ഇങ്ങനെ കൈ കഴ‍ുകിയാൽ പോര. ഞാൻ കാണിച്ച‍ുതരാം. ടീന‍ു നന്നായ് കൈ കഴ‍ുകി കാണിച്ച‍ുകൊട‍ുത്ത‍ു. “ദാ നോക്കിക്കോള‍ു, വിരല‍ുകൾ നന്നായി ഉരസിവേണം കൈ കഴ‍ുകാൻ” അത‍ുകണ്ട് നാണിച്ച‍ുപോയ ഞാന‍ും ക‍ൂട്ട‍ുകാര‍ും വേഗം സ്ഥലം വിട്ട‍ു.

ആദിത്യ
4B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ