ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രളയകേരളത്തിനൊരു കൈതാങ്ങ്

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രളയകേരളത്തിനൊരു കൈതാങ്ങ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രളയകേരളത്തിനൊരു കൈതാങ്ങ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
         കേരളത്തെ പ്രളയെക്കെടുതിയിൽ നിന്നു കരകയറ്റാൻ ഓരോ മലയാളിയും കൈയ്യും മെയ്യും മറന്ന് പരിശ്രമിച്ച ദിനങ്ങളിൽ, അതിന്റെ ഭാഗമാകാൻ ഞങ്ങളുടെ സ്കൂളിലെ കുട്ടികളും മുന്നോട്ടുവന്നു. സ്കൂൾ റെഡ്ക്രോസ് യൂണിറ്റിന്റേയും ഗൈഡിംഗ് യൂണിറ്റിന്റേയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ യും ചേർന്ന് ദുരിതാശ്വാസത്തിനു വേണ്ടി സാധനസാമഗ്രികൾ ശേഖരിച്ച് ക്യാമ്പുകളിൽ എത്തിച്ചു. അവധി ദിവസങ്ങളിൽ നടത്തിയ സമാഹരണത്തിലെ കുട്ടികളുടെ സാനിധ്യം അവരുടെ സാമൂഹിക പ്രതിപത്തത തെളിയിക്കുന്നതായിരുന്നു.
        പ്രളയക്കെടുതിയിൽപെട്ട കുട്ടികൾക്കുവേണ്ടിയുള്ള പഠനോപകരണങ്ങളുടെ ശേഖരണത്തിൽ എല്ലാ കുട്ടികളും സജീവമായി  പങ്കെടുത്തു. ഓരോ ക്ലാസും മത്സരബുദ്ധിയോടെ നോട്ടുബുക്കുകൾ, പേനകൾ, പെൻസിൽ, ചോറ്റു പാത്രങ്ങൾ, ബാഗുകൾ എന്നിവ ശേഖരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ അവ പായ്ക്കറ്റുകളാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു.