ഗവ. എച്ച് എസ് പരിയാരം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1921 ൽ പ്രവർത്തനം തുടങ്ങി . ആദ്യകാലത്തു പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .
1932 ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദ് നു സമീപം നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി .
1957 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി
1961 മുതൽ 1970 വരെ പരിയാരം മുക്കിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു .
1998 -99 ൽ എസ് എസ് എ യുടെ സി ആർ സി കെട്ടിടം ലഭിച്ചു .
2003 -04എസ് എസ് എ യുടെ 6 മുറികൾ കൂടി ലഭിച്ചു
നിലവിൽ 1 മുതൽ 7 വരെ 14 കെട്ടിടങ്ങളിൽ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ 2 ഡിവിഷനുകളിലായി 160ആൺകുട്ടികളും 138 പെൺകുട്ടികളും ഉൾപ്പെടെ 298 വിദ്യാർഥികൾ പഠിക്കുന്നു
പ്രൈമറി വിഭാഗത്തിനായി പ്ര മികച്ചനിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട്
എൽ എസ് എസ് , യു എസ് എസ് തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുവേണ്ടി പരിശീലനം നൽകിവരുന്നു
കുട്ടികളുടെ ശാരീരികവും ,മാനസീകവുമായ വളർച്ചക്ക് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു