ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം)

സയൻസ് ക്ലബ്ബ്

സ്ക്കൂൾ സയൻസ് ക്ലബ്ബ് വൈവിദ്ധ്യ മാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.2017-18 വർഷത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചു.ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനാഘോഷപരിപാടികളോടനുബന്ധിച്ച് പരിസരശുചീകരണം പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം വൃക്ഷത്തൈവിതരണം പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിലെഅംഗങ്ങളുടെ ഗവേഷണാത്മക പ്രോജക്ടുകൾസംസ്ഥാന ശാസ്ത്രസാങ്കേതിക ഇൻസി സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടുകുയും പ്രോജക്ട്ട് നിർവ്വഹണത്തിനായി സാമ്പത്തിക സഹായംലഭിയ്ക്കുകയും ചെയ്തു.ക്ലബ്ബ് അംഗങ്ങലുടെഏഴോളം പ്രോജക്ടുകൾബ ബാലശാസ്ത്രകോൺഗ്രസിന്റെ ജില്ലാതല മത്സരത്തിൽഅവതരിപ്പിയ്ക്കുകയും ചെയ്തു.സബ്ജില്ലാ ശാസ്ത്രേ ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ് എന്നിവയെല്ലാം ജില്ലാതലമത്സരങ്ങൽക്ക് യോഗ്യതനേടി. മേളയിൽ തുടർച്ചയായി വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്നേടുകയുണ്ടായി.ഈ വർഷത്തെ ഏറ്റവും മികവാർന്ന പ്രവർത്തനം പത്താം തരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചതിരുവനന്തപുരം കരകുളത്തുള്ള ടെസ്ല ലാബ് സന്ദർശനം .പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒരു പുതിയ പഠനാനുഭവം പകർന്നുനൽകാൻ ഈ യാത്ര വളരെയധികം പ്രയോജനപ്പെട്ടു.പരീക്ഷണങ്ങൾനേരിട്ട് ചെയ്യാനും നേർ അനുഭവം ഉണ്ടാക്കാനും ഈ യാത്ര സഹായകമായി. ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ ഈ സ്ക്കൂളിനെ ഫൈനൽ റൗണ്ടിലെത്തിയ്ക്കാൻ സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽനിരവധി പ്രവർത്തനങ്ങൾ നടത്തി. സ്ക്കൂളിൽ ശലഭോദ്യാനം നൂറ് കല്പവൃക്ഷങ്ങൾജൈവവൈവിധ്യ ഉദ്യാനം ദശപുഷ്പഉദ്യാനം എന്നിവ സംസ്ഥാന തലത്തിൽ തന്നെ അംഘീകാരം വേടി.