എം.ഇ.എൽ.പി.എസ്. പാടഗിരി/ചരിത്രം
പാലക്കാട് ജില്ലയിലെ പ്രകൃതി കൊണ്ട് അനുഗ്രഹീതമായ ഒരു ഗ്രാമമാണ് നെല്ലിയാമ്പതി. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലറിയപ്പെടുന്ന നെല്ലിയാമ്പതി യിലെ തോട്ടം തൊഴിലാളി കളുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1945ൽ സ്ഥാപിതമായ ഇവിടുത്തെ ആദ്യ സ്കൂൾ ആണ് മണലാരൂ എസ്റ്റേറ്റ് എൽ. പി. സ്കൂൾ പാടഗിരി. അന്നത്തെ സ്കൂൾ മാനേജർ ശ്രീ. ആർച്ചഡും ഹെഡ്മാസ്റ്റർ ശ്രീ. തോമസും ആയിരുന്നു. തുടർന്ന് 1950മുതൽ 1985 വരെ ശ്രീ. T.A. ജോണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു. ജോണി മാസ്റ്ററിനു ശേഷം ശ്രീ. J. ഈനോസ് മാസ്റ്റർ 1985. മുതൽ 1991വരെ ഹെഡ്മാസ്റ്റർ ആയി ജോലി ചെയ്തിരുന്നു.1988 മുതൽ ആണ് തമിഴ് മീഡിയം ഇവിടെ ആരംഭിച്ചത്.1991മുതൽ ശ്രീമതി.സി. വി. ആഗ്നസ് ഹെസ്ഡ്മിസ്ട്രസ് ആയും 13 അധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു. അന്ന് ഏകദേശം 500ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. തുടർന്ന് 1994മുതൽ 2014വരെ ശ്രീമതി. റോസമ്മ വർഗഗീസ് ആയിരുന്നു ഹെഡ്മിസ്ട്രസ്.2010 ന് ശേഷം എസ്റ്റേറ്റ് മേഖല യിൽ പ്രതിസന്ധി നേരിട്ടതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങി.2014 മുതൽ 2019വരെ ശ്രീ ജോസ് ജേക്കബ് പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു.2019മുതൽ ശ്രീമതി. വി ഷീജ ജോസ് പ്രധാന അധ്യാപികയായും 7അധ്യാപകരും ഇവിടെ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു വരുന്നു.
ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയ നിരവധി കുട്ടികൾ വിദ്യാഭ്യാസ, ആരോഗ്യ, കലാ , കായിക മേഖല കളിൽ ഉയർന്ന തസ്തിക കളിൽ ജോലി ചെയ്തു വരുന്നു. കൂടാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തി പ്പി ടിക്കുന്ന ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ചരിതാർഥ്യത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ എന്നത് എടുത്തു പറയേണ്ട നേട്ടമാണ്