എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ
എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ | |
---|---|
വിലാസം | |
പരപ്പന്‍പൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജ്ന.കെ.എം |
അവസാനം തിരുത്തിയത് | |
16-12-2016 | 47104 |
തിരുത്തുക
ചരിത്രം
തിരുത്തുക
പരപ്പന്‍പൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ രചനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ല്‍ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളില്‍ അറിവിന്റെ പൊന്‍കിരണം വാരിവിതറി 1989 ല്‍ LKG ക്ലാസ്സുകള്‍ ആരംഭിച്ചു. വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ല്‍ LP ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. 1996 ല്‍ UP സ്കൂളായും 2002 ല്‍ ഹൈസ്കൂളായും 2012 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-2005 അധ്യയന വര്‍ഷത്തില്‍ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വര്‍ഷങ്ങളോളമായി ടാലന്റ് സര്‍ച്ച് പരീക്ഷകളില്‍ നുസ്റത്തിലെ കുരുന്നുകള്‍ റാങ്ക് ജേതാക്കളായി വരുന്നു. സംസ്ഥാന സ്കൂള്‍ കലാ-കായിക മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിര്‍മ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. സ്പോര്‍ട്സില്‍ ലോങ്ജംപ്, പോള്‍ വാള്‍ട്ട് ഇനങ്ങളില്‍ പങ്കെടുത്തു. ഒരു വിദ്യാര്‍ത്ഥിക്ക് MSP സ്പോര്‍ട്സ് സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചു. നീണ്ട 27 സംവല്‍സരക്കാലം പരപ്പന്‍പൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത് കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് പുത്തന്‍ സമവാക്യങ്ങള്‍ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുത്തുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അഗസ്റ്റിന്‍ പി.ടി., അബ്ദുള്‍ ഖാദര്‍, തറുവയിക്കുട്ടി സി.പി., അബൂബക്കര്‍ നെരോത്ത്, പി.വി. മുഹമ്മദ് അഷ്റഫ്, ഐസക്, കെ. സക്കീര്‍ ഹുസൈന്‍, എന്‍. അബൂബക്കര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3688073,75.8583963 | width=800px | zoom=16 }}
|