ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('എല്ലാ അധ്യയനവർഷവും ജൂലൈ മാസത്തിൽ തന്നെ പി.ടി....' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ അധ്യയനവർഷവും ജൂലൈ മാസത്തിൽ തന്നെ പി.ടി.എ.യുടെ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ കമ്മറ്റി രൂപീകരിക്കുകയാണ് പതിവ്. എന്നാൽ കോവിഡ് മഹാമാരി മൂലം മുൻ വർഷം നിലവിലെ കമ്മിറ്റിയെ നിലനിർത്തുകയാണ് ചെയ്തത്. സ്കൂളിന്റെ വിവിധ മെയിൻറനൻസ് പ്രവർത്തനങ്ങൾ, കുടിവെള്ള പ്രശ്നപരിഹാരമായി നിർമിച്ച കിണർ, പ്രീപ്രൈമറി നടത്തിപ്പ്, വിദ്യാലയ ശുചികരണം, മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരവുമായി എത്തുന്ന എൻഡോവ്മെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ, പഠന പിന്നോക്കക്കാർക്കു വേണ്ടെ സഹായങ്ങൾ, തുടങ്ങിയവയൊക്കെ PTA യുടെ നേതൃത്വത്തിൽ തുടർച്ചയായി ചെയ്തു വരുന്നു. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പി.ടി.എ യോഗങ്ങൾ , ആഘോഷങ്ങൾ തുടങ്ങിയവയിലെല്ലാം കമ്മറ്റിയുടെ നല്ല സഹകരണവും നേതൃത്വപരമായ പങ്കും ഉണ്ടാകുന്നതും പ്രത്യേകം സൂചിപ്പിക്കേണ്ടതു തന്നെ. കലാകായിക രംഗത്തെ പരിശീലന പരിപാടികൾ പഠനയാത്ര, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും സ്കൂൾ പി.ടി.എ സജീവമായുണ്ട്. മികച്ച രീതിയിൽ പഠന നിലവാരം പുലർത്തുന്ന നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയത്തിനും പി.ടി.എ  നേതൃത്വം നൽക്കുന്നു.