ഒളശ്ശ ഗവ എൽപിഎസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.

ഗണിത ക്ലബ്

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം ഒരിക്കലും നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കഴിയാത്തതും എന്നാൽ മിക്ക കുട്ടികൾക്കും ഇതിനെ കയ്യെത്താത്ത ,കണ്ണെത്താത്ത ഒന്നായി പരിഗണിച്ചു മാറ്റിനിർത്തപ്പെട്ടതുമാണ് .കുഞ്ഞുപ്രായത്തിൽ തന്നെ അഥവാ എൽ.പി .വിഭാഗത്തിൽ നിന്നുതന്നെ ഈ ചിന്ത കുട്ടികളിൽ നിന്നു മാറ്റി ഗണിതത്തെ കൂടുതൽ സ്നേഹിക്കാനും ഈ ശാസ്ത്രസാഗരത്തിന്റെ കുഞ്ഞലകളെ പയ്യെ തഴുകാനും നാം അവരെ പ്രാപ്തരാക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സ്വായത്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഗണിത ക്ലബ്ബിനെ പരിഗണിക്കാം .

സ്‌കൂൾ സുരക്ഷാ ക്ലബ്

ആർട്ട്സ് ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച കൂടുമ്പോൾ കുട്ടികൾക്കായി ബാലസഭ നടത്തുന്നു. വാർഷികാഘോഷം വരെയുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

എക്കോ ക്ലബ്ബ്

സ്കൂളിൽ പച്ചപ്പ് നിലനിർത്തുന്നതിനും ജൈവ വൈവിദ്ധ്യ ഉദ്യാനം സംരക്ഷിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നടത്തുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവും ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ്.

വായനാ ക്ലബ്ബ്

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ ആഴ്ചയിലൊരിക്കൽ എടുത്ത് വായിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കുന്നതിനും ഈ ക്ലബ്ബ് ശ്രമിക്കുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ English Festഉം നടത്താറുണ്ട്.

ഹെൽത്ത് ക്ലബ്ബ്

കുട്ടികളും അധ്യാപകരും ചേർന്ന് ഹെൽത്ത് ക്ലബ്ബ്

പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഇവ കുട്ടികൾ നേരിട്ട് നടത്തുന്നു. അത് ബുക്കിലെഴുതി റക്കോർഡായി സൂക്ഷിക്കുന്നു.