ജി എൽ പി എസ് മുട്ടുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16204-hmchombala (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ് ജി എൽ പി എസ് മുട്ടുങ്ങൽ

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയിൽ 1962 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങൽ ഗവൺമെൻറ് സ്കൂൾ. പിന്നോക്ക പ്രദേശമായ മുട്ടുങ്ങൽ ജീരദേശ നിവായികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുട്ടുങ്ങൽ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കൽ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി.

കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള ഭൗതിക പശ്ചാത്തലം, ചുറ്റുമതിൽ, അടച്ചുറപ്പ‌ുള്ള കെട്ടിടങ്ങൾ, ടൈൽ പാകിയ ക്ലാസ്സ്മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, നഴ്‌സറി, ഓഫീസ്റ‌ൂം. ഡൈനിംഗ് ഹാൾ (ഉച്ചഭക്ഷണം കഴിക്കാൻ) എല്ലാ ക്ലാസ്സിലും സീലിംഗ് ഫാന‌ുകൾ, എൽ.സി.ഡി. പ്രൊജക്റ്റർ, ക‌ുടിവെള്ളത്തിന് 11 ടാപ്പ‌ുകൾ, പെൺക‌ുട്ടികൾക്ക‌ും ആൺക‌ുട്ടികൾക്ക‌ും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റ‌ുകൾ, മൂത്രപ്പ‌ുരകൾ. സി.ഡബ്ല്യ‌ൂ.എസ്.എൻ ക‌ുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റ്, റാംപുകൾ 2 എണ്ണം, ഉച്ചഭക്ഷണം കഴിക്കാന‌ുള്ള പാത്രങ്ങൾ, ക‌ുട്ടികള‌ുടെ ഉല്ലാസത്തിന് പാർക്ക്, ഉച്ചഭക്ഷണം പാചകം ചെയ്യ‌ുന്നതിന് ഗ്യാസ് അട‌ുപ്പ്, ബയോഗ്യാസ് അട‌ുപ്പ്, ക‌ുട്ടികൾക്ക് കളിക്കാൻ സൈക്കിള‌ുകൾ, ബോള‌ുകൾ, ബാറ്റ‌ുകൾ, നഴ്‌സറി ക‌ുട്ടികൾക്ക് കളിയ‌ുപകരണങ്ങൾ, എല്ലാ ക്ലാസ്സില‌ും അലമാരകൾ, ബ‌ുക്ക്ഷെൽഫ‌ുകൾ, 1000 ത്തോളം പ‌ുസ്തകങ്ങൾ ഉൾകൊള്ള‌ുന്ന ലൈബ്രറി സംവിധാനം.

മികച്ച പ്രീ പ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

നിലവിലെ അധ്യാപകർ
നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 പ്രതിഭ പ്രധാനാധ്യാപിക
2 ബീന. എം. കെ എൽ പി എസ് ടി
3 നിഷ സി എൽ പി എസ് ടി
4 ബവിത എൽ പി എസ് എ
5 രാജി. ജെ ഫുൾ ടൈം അറബിക്
6 ഷഹീബ പ്രീ പ്രൈമറി അധ്യാപിക

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ.ബി.ക‌ൃഷ്ണക്ക‌ുറ‌ുപ്പ്
  2. കെ.കെ.ചാത്ത‌ു
  3. പി.ബാലക‌ൃഷ്ണൻ നമ്പ്യാർ
  4. സെയ്തലവി
  5. ടി.കെ.സോമൻ
  6. ക‌ുഞ്ഞിച്ചന്ത‌ു നമ്പ്യാർ
  7. ദേവയാനി
  8. പി.ജാനകി
  9. വി.കെ.വിശ്വനാഥൻ
  10. ടി.എച്ഛ്.കേളു
  11. ടി.ശങ്കരൻ
  12. ടി.രാജൻ
  13. ആർ.എം.ശോഭ‍‍ന

നേട്ടങ്ങൾ

എല്ലാ ക‌ുട്ടികൾക്ക‌ും എഴ‌ുത്തില‌ും വായനയില‌ും പ്രാവീണ്യം നേട‌ുന്നതിന‌ുള്ള ഊർജ്ജിത ശ്രമം സ്‌ക‌ൂളിൽ നടക്ക‌ുന്ന‌ു. ഗണിതം, പരിസരപഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ‌ുറത്ത‌ു നിന്ന‌ുള്ളവര‌ുടെ സഹായം തേട‌ുന്നതില‌ൂടെ ക‌ുട്ടികളിൽ വിഷയത്തോട‌ുള്ള താല്പര്യം വർദ്ധിപ്പിച്ച‌ു. പിന്നോക്കം നിൽക്ക‌ുന്നവർക്ക് പ്രത്യേക പരിശീലനത്തില‌ൂടെ അവരെ മ‌ുൻനിരയിൽ എത്തിക്കാൻ കഴിഞ്ഞ‌ു. ക‌ുട്ടികള‌ുടെ സർഗ്ഗവാസനകൾ പതിപ്പായി സ്‌ക‌ൂളിൽ സ‌ൂക്ഷിച്ച‌ു വെക്ക‌ുന്ന‌ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അബ്ദുളള വി.സി-ജെ.ടി.ഒ(കെ.എസ്.ആർ.ടി.സി)
  2. എസ്.ടി അബൂബക്കർ-ബിസിനസ്
  3. അബ്ദുൾ ജാഫർ എൻ-ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
  4. അബ്ദുൾ നാസർ-ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
  5. അൻവർ എൻ-കോളേജ് ലക്ചർ
  6. റുബീന ആർ-ഡോക്ടർ
  7. ഷമീമ ആർ-എൻജിനീയർ
  8. ഫസീല കെ ടി-എൻജിനീയർ
  9. റുബിനാസ് കെ കെ-എം.ബി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.വടകര-ചോറോട്-കൈനാട്ടി ബസ്റ്റോപ്പിൽനിന്നും 1 കീ. മീ.അകലെ മീത്തലങ്ങാടിയിൽസ്ഥിതിചെയ്യുന്നു.

{{#multimaps:11.62191,75.57164|zoom=18}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുട്ടുങ്ങൽ&oldid=1630522" എന്ന താളിൽനിന്ന് ശേഖരിച്ചത്