അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Niyasua (സംവാദം | സംഭാവനകൾ) (→‎സ്റ്റുഡിയോ സന്ദർശനം-07/02/2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിനയത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒന്നാണ് ഫിലിം ക്ലബ്ബ്. UP, HS വിഭാഗത്തിൽ നിന്നും 25 ഓളം വിദ്യാർത്ഥികൾ അംഗങ്ങളായ ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സിനിമാനടൻ കലാഭവൻ നവാസ് നിർവ്വഹിച്ചു. ഫിലിം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ ഫ്ലാഗ്, ഓർമ്മയിലെ പള്ളിക്കൂടം, കുഞ്ഞിച്ചിറകുകൾ എന്നീ മൂന്ന് ടെലിഫിലിമുകൾ തയ്യാറാക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്.ഡോക്യുമെന്ററി ,ഫിലിം എന്നിവയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും അവർക്ക് ഇതിൽ ഉൾക്കൊള്ളുന്ന മേഖലകളെ കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നല്ല രൂപത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇതിന്റെ കീഴിൽ ജനശ്രദ്ധ നേടിയ പല വീഡിയോകളും പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ടെലിഫിലിമുകൾ മറ്റു ദിനാചരണങ്ങളോടനുബന്ധിച്ചുള്ള മറ്റു വീഡിയോകളും ഇതിനു കീഴിൽ ഇറക്കി വരുന്നു.

ഇതിന്റെ കീഴിൽ  പുറത്തിറക്കിയ ചില ടെലിഫിലീമുകൾ.

ഫ്ലാഗ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഫ്ലാഗ് എന്ന ഷോർട്ട് ഫിലിമിൽ ആക്രി പെറുക്കി നടക്കുന്ന ദരിദ്രനായ ഒരു കുട്ടിയുടെ കഥയാണ് പറയുന്നത്. അവൻന്റെ സമപ്രായക്കാരായ കുട്ടികൾ ഫ്ലാഗ് വാങ്ങി സന്തോഷത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഒരു ചെറിയ ഫ്ലാഗ് വാങ്ങിക്കാൻ  കാശില്ലാത്തതിനാൽ ആക്രിയിൽ നിന്നും കിട്ടിയ പേപ്പറും ക്രയോണും കൊണ്ട് ഫ്ളാഗ്‌ നിർമ്മിച്ച് സന്തോഷം കൊള്ളുന്ന ഒരു കുട്ടിയുടെ കഥയാണിത്.സ്വാതന്ത്യ ദിനത്തിൻറെ പ്രാധാന്യം സമൂഹത്തെ അറിയിക്കുക ,ഇതിൻറെ മൂല്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ പുറത്തിറക്കിയ ടെലിഫിലിം ആണ് ഫ്ലാഗ്. ഇതിൽ പത്താംക്ലാസിലെ വിനോദും അവന്റെ സഹോദരൻ എട്ടാം ക്ലാസിലെ ബിനീഷും ആണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്.

ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓർമ്മയിലെ പള്ളിക്കൂടം

ചിത്രശലഭങ്ങളെ പോലെ സ്കൂൾ അങ്കണത്തിൽ പാറിപ്പറന്ന് കളിച്ചു രസിച്ചു പഠിക്കേണ്ട ബാല്യങ്ങളെ  കൊറോണ എന്ന മഹാമാരി ഓൺലൈൻ ക്ലാസുകളിലേക്ക് കൊണ്ടുപോയപ്പോൾ ഒരു ബാലൻറെ മനസ്സിലെ വിഷമതകളെ വരച്ചുകാട്ടുന്ന ഒന്നായിരുന്നു ഓർമ്മയിലെ പള്ളിക്കൂടം എന്ന ഷോർട്ട് ഫിലിം.6 A ക്ലാസിലെ റയീസ് എന്ന വിദ്യാർത്ഥിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്കൂൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ടെലിഫിലിം വലിയ പ്രേക്ഷക ശ്രദ്ധ നേടി. യുപി വിഭാഗം ഹിന്ദി അധ്യാപകനായ അബ്ദുൽ ജലിൽ സാറിന്റെ കഥയിൽ ഓഫീസ് സ്റ്റാഫ് റഫീഖ് ദൃശ്യാവിഷ്കാരം നൽകിയപ്പോൾ മനോഹരമായ ഷോർട്ട് ഫിലിം തയ്യാറായി.

ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളീയം നൃത്താവിഷ്കാരം

2022 നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക തനിമയും കലാപാരമ്പര്യവും കോർത്തിണക്കിക്കൊണ്ട് കേരളീയം നൃത്താവിഷ്കാരം ചിത്രീകരിച്ചു. യുപി അധ്യാപകരായ  അബ്ദുൽജലീൽ സർ ശ്രീദേവി ടീച്ചർ  ഫാത്തിമ ടീച്ചർ ഹൈസ്കൂൾ അധ്യാപികയായ  സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് നൃത്തപരിശീലനം നടന്നത്. 5 7 8 ക്ലാസിലെ വിദ്യാർഥിനികളാണ് കേരളീയം നൃത്ത ആവിഷ്കാരത്തിൽ പങ്കെടുത്തത്. കടമക്കുടിയിലെ മനോഹരമായ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി കൊണ്ടാണ് കേരളീയം നൃത്തരംഗം ചിത്രീകരിച്ചത്. ക്യാമറ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ് പ്രവർത്തനങ്ങൾക്ക് ഫിലിം ക്ലബ് കോർഡിനേറ്റർ ആയ റഫീഖ് സി എ നേതൃത്വം നൽകി. മഞ്ജു വി ആർ മാളവിക ആയിഷ മിർസ ഗൗരി കൃഷ്ണ വൈഗ ഷൈൻ ആദിലക്ഷമി പ്രവിത പ്രവീണ എനീ വിദ്യാർഥിനികളാണ് കേരളീയ നൃത്താവിഷ്ക്കാരത്തിന് ചുവടുവെച്ചത്.

കേരളീയം നൃത്താവിഷ്കാരം കാണാൻ ഇവിടെ ക്ലിക് ചെയ്യുക

കുഞ്ഞിച്ചിറകുകൾ

സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' സ്കൂൾ വിദ്യാർത്ഥികൾകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഷോർട്ട് ഫിലിം മത്സരം സംഘടപ്പിച്ചു.പ്രസ്തുത മത്സരത്തിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഹൃദയസ്പർഷിയായ ടെലി ഫിലിം തയ്യാറാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ എഴുതി  തയ്യാറാക്കിയ തിരക്കഥയിൽ അവർ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ചപ്പോൾ ടെലി ഫിലിം കൂടുതൽ മനോഹരമായ് മാറി. റെസ്റിയ രാജേഷ് സംവിധാനം ചെയ്ത ടെലി ഫിലിം ജനുവരി 31 ന് പുറത്തിറങ്ങി. 'കുഞ്ഞിച്ചിറകുകൾ' എന്ന നാമദേയത്തിൽ പുറത്തിറങ്ങിയ ടെലി ഫിലിo 8 മിനുട്ട് ദൈർഘ്യമാണ് ഉള്ളത്. അഞ്ചു V R ന്റെ തിരക്കഥയിൽ തയ്യാറായ ഷോർട്ട് ഫിലിമിൽ അമൽദേവ് , ഗയന രഗു, റസ്റിയ രാജേഷ്, വിനീഷ് ഉണ്ണികൃഷ്ണൻ , ചിഞ്ചു V R എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചു. 17 പേർ അഭിനയിച്ച ടെലിഫിലിം തികച്ചും വിദ്യാർഥികളാൽ സമ്പന്നമായിരുന്നു. ബാലൻ എന്ന വിദ്യാർത്ഥിയുടെ ദുഃഖപൂർണമായ ജീവിതമാണ് ടെലിഫിലിമിനാധാരം. ബാലൻ എന്ന വിദ്യാർത്ഥിയുടെ അച്ഛൻ ലഹരിക്കടിമപ്പെടുന്നതും വീട്ടിലെ അനന്തരഫലങ്ങളും പരീക്ഷയിൽ തോൽക്കുന്നത് വരേയുള്ള വികാരനിർഭരമായ രംഗങ്ങളാണ് ടെലിഫിലിമിൽ അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ അഭിനയ മികവു കൊണ്ടും ആശയ സമ്പന്നത  കൊണ്ടും ടെലി ഫിലിം തികച്ചും വേറിട്ടതായി മാറി.

സ്റ്റുഡിയോ സന്ദർശനം-07/02/2022

ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗണ്ട് റെക്കോർഡിങ് , മിക്സിംഗ് പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി എറണാകുളം ഏലൂരിലെ താളം റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. കുഞ്ഞിചിറകുകൾ ഷോർട്ട് ഫിലിമിന്റെ സൗണ്ട് റെക്കോർഡിംഗും താളം സ്റ്റുഡിയോയിൽ വെച്ച് പൂർത്തീകരിച്ചു. സ്റ്റുഡിയോയിലെ സൗണ്ട് ടെക്നീഷ്യൻ അജിത് വിദ്യാർത്ഥികൾക്ക്  ശബ്ദ ലേഖനവുമായി ബന്ധപ്പെട്ടുള്ള വിവിധഘട്ടങ്ങൾ വിശദീകരിച്ച് നൽകി. സ്കൂൾ ഫിലിം ക്ലബ് കോർഡിനേറ്റർമാരായ റഫീഖ് സി , അബ്ദുൽ ജലീൽ, നിയാസ് യൂ എ എന്നിവർ  സ്റ്റുഡിയോ സന്ദർശനത്തിന് നേതൃത്വം നൽകി.സൗണ്ട് റെക്കോർഡിങ് വീഡിയോ എഡിറ്റിംഗ് എന്നിവ മികച്ച രീതിയിൽ ചെയ്യുവാൻ സഹായകമായ സോഫ്റ്റ്‌വെയറുകളും മൊബൈൽ അപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വീഡിയോ എഡിറ്റിംഗ്  പ്രൊഫഷണൽ സോഫ്റ്റ്‌വെയറായ ഫൈനൽ കട്ട് പ്രോ, ഡബ്ബിങ് സോഫ്റ്റ്‌വെയറായ logic pro x എന്നിവയുടെ ഉപയോഗം കുട്ടികളിൽ കൗതുകമുണർത്തി.  വീഡിയോ എഡിറ്റിംഗു മായി ബന്ധപ്പെട്ടുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം വിശദീകരിച്ചു നൽകി.  ഒരു ഷോർട്ട് ഫിലിം പുറത്തിറങ്ങുന്നതിന്റെ പിന്നണി പ്രവർത്തനങ്ങൾ എത്രത്തോളം ആഴമേറിയതാണ് എന്നുള്ളത് ഈ  യാത്രയിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ