നസ്റത്ത് യു പി എസ് കട്ടിപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാ ഗ്രാമപഞ്ചായത്തിലെ മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ ൽ അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന് യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. 165 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹു.ഫാ.തോമസ് കൊച്ചുപറ ൽ അച്ചൻറ നും, പ്രധാന അദ്ധ്യാപകൻ ‍‍ശ്രീ. മാത്യു റ്റി.ജെ. യും ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി ടോമി ജോസഫ് ആണ്. 1977 - 78 ൽ 7ാം തരം ആരംഭിച്ചതോടെ ഈ സ്കൂളിൽ ഒരു പൂർണ്ണ യു.പി.സ്കൂൾ ആയിത്തിർന്നു. ഇപ്പോൾ ഈ സ്കൂളിൽ 14 അധ്യാപകരും 386 കുട്ടികളും ഉണ്ട്. പ്രസ്തുത സ്കൂൾ താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്. ഇതിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഡോ.സെബാസ്റ്റ്യൻ പുരയിടത്തിൽ ആണ് . കട്ടിപ്പാറ യു. പി. സ്കൂളിന്രെ വിജ്ഞാനപ്രദവും കലാ-കായികവും സൻമാർഗ്ഗികവുമായ സമഗ്രവുമായ പുരോഗതിക്ക് കാരണം അധ്യാപകരുടെ ആത്മാർത്ഥതയും അർപ്പണമനോഭാവവും സഹായസഹകരണങ്ങളുമാണ്. മാനേജ്മെൻറും അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒരു ചങ്ങലയിലെ കണ്ണികളായി പ്രവർത്തിക്കുന്നു. ഈ നാടിൻറെ പുരോഗതിയും സമൂഹത്തിൻറെയും വ്യക്തികളുടെയും സമഗ്ര വളർച്ചയും ലക്ഷ്്യമാക്കി ഇളംതലമുറയെ വാർത്തെടുക്കുക എന്ന ഈ വിദ്യാലയത്തിൻറെ ലക്ഷ്യസാക്ഷാത്കാരത്തിനായി കഠിനമായി പ്രവർത്തിക്കുന്ന അധ്യാപകർക്ക് ഈ നാട്ടിലെ ജനങ്ങളുടെ സഹായവും സഹകരണവും എറെ പ്രചോദനപ്രദമാണ്.