ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി പാഠം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി പാഠം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ദിവസം കുഞ്ചു എന്ന കുട്ടി അവന്റെ വീടിന്റെ അടുത്തുള്ള കുന്നിൻ മുകളിലിരുന്ന് കളിക്കുകയായിരുന്നു.കൂട്ടിന് അവന്റെ ഉറ്റ സുഹൃത്തായ രാമുകുരങ്ങനും. അവർ കളിച്ച് കൊണ്ടിരിക്കേ കാട്ടിൽ നിന്നും പക്ഷികളുടെ നിലവിളി ശബ്ദം കേട്ടു. അവർ കുന്നിൽ മുകളിൽ നിന്നും കാട്ടിലേക്ക് ഓടി.. കുഞ്ചു നോക്കുമ്പോൾ കാട്ടിലെ മരങ്ങളെല്ലാം വെട്ടി ലോറിയിൽ കയറ്റുന്നു. അതിനു ശേഷം മൃഗങ്ങളെ കൊല്ലുന്നു തീ വെക്കുന്നു, കാട്ടിലെ അമൂല്യങ്ങളായവയെല്ലാം കാട്ടു കൊള്ളക്കാർ നശിപ്പിക്കുന്നു.ഇത് കണ്ട് ഈ വിവരം രാമു അവന്റെ കൂട്ടുകാരായ മൃഗങ്ങളെയെല്ലാം അവന്റെതായ ശബ്ദത്തിൽ അറിയിച്ചു. അവരെല്ലാവരും കൂടി കാട് നശിപ്പിക്കാൻ വന്നവരെയെല്ലാം തുരത്തിയോടിച്ചു.പിന്നെയാരും ആ കാട് നശിപ്പിക്കാൻ വന്നിട്ടില്ല. കുഞ്ചുവും രാമുവും അങ്ങനെ കാടിന്റെ രക്ഷകരായി മാറി.

അതുൽ ശ്രീജേഷ്
VI ബി.ജി.എച്ച്.എസ്. ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ