ജി.എം.എൽ.പി.എസ് കാട്ടുമുണ്ട/ചരിത്രം

15:53, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps panthalingal19 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ തല കൊന്നാഞ്ചേരി മുതൽ തിരുവാലി വരെയും തെക്ക് പുന്നപ്പാല മുതൽ മമ്പാട് MES കോളേജ് വരെയും അതിർത്തി നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു ഔദ്യോഗിക വിദ്യാ കേന്ദ്രം അന്ന് നിലവിലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലായിരുന്നു വിജ്ഞാനത്തിന്റെ മാലാഖയായിരുന്ന ഡോ:KM പണിക്കരുടെ സന്ദർശനം. അന്ന് ഈ പ്രദേശത്ത് വന്ന് ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അനന്തരഫലമായി ഒരു പൊതു വിദ്യാലയത്തെ കുറിച്ച് കൂടിയാലോചിക്കുകയും, നാട്ടുകാരിൽ യോഗ്യരായവരുടെ സബ് കമ്മിറ്റി രൂപീകരിച്ച് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തി. പ്രദേശത്തെ കർഷക പ്രമാണിയായിരുന്ന വടക്കും പാടം അലവി എന്നയാളെ സമീപിച്ച് കമ്മിറ്റി ആവശ്യം ബോധിപ്പിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തൽപരനായ അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്നതും കച്ചവടം നടത്തി കൊണ്ടിരിക്കുന്നതുമായ രണ്ട് പിടിക മുറികൾ ഇതിനായി അനുവദിച്ചു. ആ കെട്ടിടത്തിന്റെ ചുമര് വെറും കളിമണ്ണ് കൊണ്ടും മേൽക്കൂര പുല്ല് മേഞ്ഞതുമായിരുന്നു. ഫർണിച്ചറായി അവിടെ ഉണ്ടായിരുന്നത് കച്ചവട വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു പെട്ടി മാത്രമായിരുന്നു.

     പ്രസ്തുത സ്ഥാപനം ജി.എം എൽ .പി .സ്കൂൾ കാട്ടു മുണ്ട വെസ്റ്റ് എന്ന പേരിൽ നിലവിൽ വന്നു. രണ്ട് ക്ലാസ്സ് മുറികളും രണ്ട് അധ്യാപകരും 45 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അധ്യാപകൻ മുഹമ്മദ് മാസ്റ്ററും സഹ അധ്യാപകനായി കൊടശ്ശേരി സ്വദേശി v മരക്കാർ കുട്ടി മാസ്റ്ററുമായിരുന്നു. പിന്നീട് മരക്കാർ കുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി. ഇത്രയും ദീർഘനാളത്തെ പാരമ്പര്യമുള്ള നാടിന്റെ വീടായ ഈ പൊതു വിദ്യാലയം 2019-ൽ ജി.എം .എൽ . പി എസ് പന്തലിങ്ങൽ എന്ന് പുനർനാമകരണം ചെയ്തു. നാൾക്കു നാൾ ഈ വിദ്യാലയം പഠന പാഠ്യേതര ഭൗതിക രംഗങ്ങളിൽ പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു.