സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
3 പ്രധാന കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ടാം ക്ലാസിലെ രണ്ട് ഡിവിഷനുകൾ ഉൾക്കൊള്ളുന്ന പഴയ കെട്ടിടവും,1, 4 ക്ലാസ്സുകളിലെ രണ്ടു ഡിവിഷനുകളും ,computer Lab, Library എന്നിവ ഉൾപ്പെടുന്ന 2007 ൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും, മറ്റ് എല്ലാ ക്ലാസ്സുകളും ഉൾക്കൊള്ളുന്ന വലിയ മറ്റൊരു പഴയ കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ. പ്രീ പ്രൈമറി വിഭാഗത്തിന് പള്ളിയോടു ചേർന്നുള്ള മറ്റൊരു കെട്ടിടവും ഉണ്ട്.ആകെ 556 LP ,UP കുട്ടികളും 200 ഇൽ അധികം പ്രീപ്രൈമറി കുട്ടികളും ഉള്ളതാണ് സ്കൂളിലെ കുട്ടികളുടെ എണ്ണം.ഒരു പ്രധാന അധ്യാപികയും 13 LP, UP അധ്യാപകരും, ഒരു ഹിന്ദി അധ്യാപികയും, ഒരു office attender ഉം, രണ്ട് പാചകത്തൊഴിലാളികളും ഉൾപ്പെടുന്നതാണ് സ്കൂളിലെ സ്റ്റാഫുകൾ.അഞ്ചിൽ മൂന്ന് ഡിവിഷനുകളും മറ്റെല്ലാ ക്ലാസ്സുകളിലും രണ്ടു ഡിവിഷനുകളും ആണ് ഉള്ളത്.അഞ്ചാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും മറ്റെല്ലാ ക്ലാസ്സുകളിലും രണ്ടു ഡിവിഷനുകളും ആണ് ഉള്ളത്.3 പ്രധാന സ്കൂൾ കെട്ടിടവും, ഒരു Basketball court ഉം, ഒരു football ground ഉം, ഒരു പാചകപ്പുര യും, ശുചിമുറിയും ഉൾക്കൊള്ളുന്നതാണ് സ്കൂൾ പരിസരം.2017 ൽ ശ്രീ പ്രൊ. കെ. വി. തോമസ് MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 2 സ്മാർട്ട് ക്ലാസ്സുകളും, KITE സഹായത്തോടെ ലഭിച്ച ഐസിടി ഉപകരണങ്ങൾ ഉൾപ്പെടുത്തിയ 4 സ്മാർട് ക്ലാസ് മുറികളും, അധ്യാപകരുടെയും മാനേജരെയും സഹായത്തോടെ ICT ഉപകരണങ്ങൾ ഉൾപ്പെടുത്തി സജ്ജീകരിച്ച മറ്റു 2 സ്മാർട് ക്ലാസ് മുറികളും ഉൾപ്പെടെ 8 സ്മാർട്ട് ക്ലാസ് റൂമുകൾ സ്കൂളിനുണ്ട്.
മറ്റു ഭൗതിക സാഹചര്യങ്ങൾ
- സൗജന്യ ഉച്ചഭക്ഷണം.
- സൗജന്യ യൂണിഫോം
- സൗജന്യ പാഠപുസ്തകങ്ങൾ
- പോരായ്മകൾ ഉള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
- ജൈവവൈവിധ്യ ഉദ്യാനം
- Basketball Court
- Football ground
- Library, Digital Library
- Reading Room
- Science Lab
- Social Lab
- ബോധവൽക്കരണ ക്ലാസുകൾ