അയനിക്കാട് എം.എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SreenathEI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ.വിദ്യാലയത്തിന് ഗ്രാന്റ് അനുവദിക്കാൻതുടങ്ങിയതോടെ ഈ വിദ്യാലയത്തിന് പ്രാധാന്യം കൂടുകയും മുസ്ലിം കുട്ടികൾക്ക് പുറമെ മറ്റു വിദ്യാർത്ഥികളും എത്തിപ്പെടുകയും ചെയ്തു .ഈ വിദ്യാലയം പിന്നീട് അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ.വിദ്യാലയത്തിന് ഗ്രാന്റ് അനുവദിക്കാൻതുടങ്ങിയതോടെ ഈ വിദ്യാലയത്തിന് പ്രാധാന്യം കൂടുകയും മുസ്ലിം കുട്ടികൾക്ക് പുറമെ മറ്റു വിദ്യാർത്ഥികളും എത്തിപ്പെടുകയും ചെയ്തു .ഈ വിദ്യാലയം പിന്നീട് അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ മാനേജ്‌മന്റ് ഫാത്തിമ പെരൂളിക്ക് കൈമാറി കടലോര പ്രദേശത്തെ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം .അയനിക്കാട് കടലോരത്തെ മറ്റൊരു അപ്പർ പ്രൈമറി വിദ്യാലയം സ്ഥാപിതമായതോടെ ആ ഭാഗത്തുനിന്ന് വരുന്ന കുട്ടികളുടെ എണ്ണം കുറയുകയും സ്കൂൾ അനാദായകരമായി മാറുകയും ചെയ്തു .ദേശീയപാതയ്ക്കും ,റെയിൽവേ പാതയ്ക്കും ഇടയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് എന്നതാണ് വിദ്യാലയം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം .ഫാത്തിമ പെരൂളിയുടെ മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിൽ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കഴിഞ്ഞു.അനാദായകരമായ സ്കൂൾ ഇപ്പോൾ ആദായകരമെന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്കൂളിൽ ഇപ്പോൾ 68 കുട്ടികളും 5 അധ്യാപകരും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ആകെ 6 ക്ലാസ് മുറികളും ഒരു ഓഫീസിൽ റൂമും ആണുള്ളത്. അക്കാദമിക് നിലവാരത്തിൽ തികച്ചും മുന്നിൽ തന്നെയാണ് ഈ വിദ്യാലയം പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പൊതിയുകയും എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് ആക്കി മാറ്റുകയും ചെയ്തു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് മാസത്തിൽ നടത്താൻ തിരുത്താൻ തീരുമാനിച്ചിട്ടുണ്ട്.