ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം
തത്തമംഗലം -ചിറ്റൂർ മേഖലയിൽ ഉപയോഗിച്ചുവരുന്ന പ്രാദേശിക വാക്കുകൾ
എന്താണ്ടാ - എന്താണ്
മോന്തി നേരം - സന്ധ്യാ സമയം
പെലച്ചക്ക് -പുലർച്ചെ
പരിയത് കലം - വെള്ളം ഒഴിച്ച് വെക്കുന്ന തൊട്ടി
പൊസ്ക്കനെ - വളരെ വേഗത്തിൽ
കൂട്ടം കൂടുക - സംസാരിക്കുക
കുണ്ടാമണ്ടി - പ്രശനം
മൊകിറു - മുഖം
കുഞ്ചി കിണ്ണം - പിഞ്ഞാണം
പരിയംപറം - പുറകുവശം
മീറ് - ഉറുമ്പു
കയ്യില്ക്കണ - തവിയുടെ പിടി ഭാഗം
വീത്തി കളയുക - ഒഴിച്ച് കളയുക
തിരുമ്പുക - കഴുകുക
വെടിക്കാൻ ഇടുക - ഉണങ്ങാൻ ഇടുക
തിമിര് - തലക്കനം (തമിഴ് )
വര്ത്തം - സങ്കടം (തമിഴ് )
പണ്ടാരം - ശല്യം
തൊകിരം - സമാധാനം
ഓതം - നനവ്