മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഹാത്മ ഗേൾസ്  ഹൈസ്കൂൾ ചെന്നിത്തലയിലെ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇന്ന് സ്കൂളിൽ കാണുന്ന വിവിധ മരങ്ങൾ വിവിധ വർഷങ്ങളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ നട്ടു വളർത്തിയതാണ്  . സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധയിനം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു. അതിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഗ്രോബാഗുകളിലും പച്ചക്കറി നട്ടുവളർത്തുന്നു. വിവിധയിനം  ഔഷധസസ്യങ്ങൾ നട്ടുവളർത്തി പരിപാലിക്കുന്നു പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ക്വിസ്,സെമിനാർ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിവിധ തരം ജല ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച്  സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് നേതൃത്വം നൽകുന്നു. പരിസര മലിനീകരണത്തെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.