എസ് വി എച്ച് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വമെന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. മനുഷ്യൻ ശുചിത്വം എല്ലായിപ്പോഴും പാലിക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. വീട്ടിലെ അവശിഷ്‍ടങ്ങൾ പ്ലാസ്ററിക്ക് കവറുകളിൽ റോഡ് അരികിൽ ഉപേക്ഷിക്കുന്നു. അസംസ്‍കൃത വസ്‍തുക്കൾ മണ്ണിൽ ഉപേക്ഷിക്കുന്നത് കാരണം മണ്ണിന്റെ രാസഘടന നഷ്ടപ്പെടുന്നു.ആളുകൾ പരിസ്ഥിതി ശുചിത്വം മാത്രം പാലിച്ചാൽ മതിയാവുകയില്ല വ്യക്തി ശുചിത്വം ,ശരീര ശുചിത്വംഎന്നിവ കൂടിയുണ്ട്. മാലിന്യങ്ങൾ മണ്ണിലിടുന്നത് മറ്റു രോഗങ്ങൾ പകരാൻ കാരണമാകും. പല രോഗങ്ങളും ഈരീതിയിൽ പടർന്ന് വലിയ വിപത്തുകളായി മാറാറുണ്ട്.ഇപ്പോൾ കൊറോണവൈറസ് പടരുന്ന സാഹചര്യത്തിൽ ശരീര ശുചിത്വം പാലിക്കുക എന്നത് വളരെ അത്യാവശ്യമാണ്.കൈകൾ വൃത്തിയായി കഴുകുക,മാസ്‍ക് ധരിക്കുക,ശരീര അകലം പാലിക്കുക,എന്നതാണ് വൈറസിനെ തടയാൻ വേണ്ട നടപടി.ശുചിത്വം പാലിക്കൂ,സുരക്ഷിതരായി ജീവിക്കൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |