സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

19:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം


അമൃതമാം അഭയമാം വിദ്യാലയം
നന്മ തൻ പൂവിടും വിദ്യാലയം
സ്നേഹ സമൃദ്ധമാം വിദ്യാലയം
ഭാഷാ മഹത്വമാം വിദ്യാലയം....

എന്നെന്നും നന്മ തൻ വിദ്യാലയം
അക്ഷരജ്ഞാനമാം വിദ്യാലയം
അറിവിന്റെ നിറകുടം വിദ്യാലയം
വിദ്യകൾ നൽകിടും വിദ്യാലയം

സത്യധർമ്മങ്ങൾ തൻ വിദ്യാലയം
അമൃതമാം അറിവേകും വിദ്യാലയം
ആത്മ സ്വരൂപമാ വിദ്യാലയം ...
ശാന്തിതൻ തീരമാം വിദ്യാലയം

സ്നേഹത്തിൻ പുഴയാകും വിദ്യാലയം
നിറമേകും ഓർമ്മ തൻ വിദ്യാലയം
അമൃതമാം അഭയമാം വിദ്യാലയം
നന്മ തൻ പൂവിടും വിദ്യാലയം


 

അനുജ കെ എസ്
9 D സെന്റ് ആൻസ് ഗേൾസ് ഹൈസ്ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത