ജി.എൽ.പി.എസ്. പൊന്നാട്
ജി.എൽ.പി.എസ്. പൊന്നാട് | |
---|---|
വിലാസം | |
പൊന്നാട് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 18220 |
ചരിത്രം
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ല്‍ ഏകാധ്യാപക വിദ്യാലയം എന്ന രീതിയില്‍ ഒറ്റ മുറി പീടികയില്‍ ആരംഭിച്ച ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്ന്‍ വളര്‍ച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉള്‍പ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്ന.
പ്രദേശവാസികളായ സി ടി ഏനുക്കുട്ടി ഹാജി മുതല്‍ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കര്‍ 5 സെന്‍റ് സ്ഥലത്ത് ഇപ്പോള്‍ മൂന്ന്‍ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സര്‍ക്കാര്‍ വിദ്യാലയം തലയുയര്‍ത്തി നിലകൊള്ളുന്നു.
പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവര്‍ത്തിച്ച രക്ഷാകര്‍ത്ത സമിതിയും , പ്രധാനാധ്യാപകരും ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റും , കമ്പ്യൂട്ടര്‍ ലാബ് ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാര്‍ത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .
വാര്‍ഡ്‌മെംബര്‍ സമദ് പൊന്നാട് , എസ് എം സി ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് , പ്രധാനാധ്യാപകന്‍ എം ശിവദാസന്‍ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു .
പ്രീ-പ്രൈമറി
2011 ജൂണ്‍ മാസത്തില്‍ സ്കൂളില്‍ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവര്‍ക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് വര്‍ഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിന്നാല്‍ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2016-17 വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം 76 ആയി.
അധ്യാപകര്‍/ജീവനക്കാര്‍
- ശിവദാസന്‍ എം - HM
- വാസുദേവന്‍ നമ്പൂതിരി പി - LPSA
- അബൂബക്കര്‍ കെ - LPSA
- വിദ്യ പി എം - LPSA
- തസലീന പി - LPSA
- രമ്യ വി പി - LPSA
- പ്രജിഷ ടി - LPSA
- അബ്ദുല്‍ ബഷീര്‍ ബി പി - Jr.ARABIC TEACHER
- വീരന്‍കുട്ടി കെ - PTCM
- ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചര്‍ }
- പ്രീത ഒ { പ്രീ-പ്രൈമറി ആയ }
ഭൗതിക സൗകര്യങ്ങള്‍
1 സ്മാര്‍ട്ട് റൂം
2 കമ്പ്യുട്ടര്‍ ലാബ്
3 സ്കൂള്‍ ലൈബ്രറി
4 വായനമൂല
5 ശുദ്ധ ജലവിതരണം
6 വാഹന സൗകര്യം
7 പാചകപ്പുര
എസ്സ് ആര്‍ ജി
അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്കൂള്‍ കലണ്ടര്‍ , ക്ലാസ് കലണ്ടര്‍ , വിജയഭേരി , വിദ്യാരംഗം , കലാ കായിക പ്രവര്‍ത്തനം എന്നിവ ആസൂത്രണം ചെയ്ത് ചുമതല വിഭജനം നടത്തി . കാര്യക്ഷമമായി നടപ്പാക്കി വരുന്നു . ആഴ്ചയില്‍ ഒരു ദിവസം ( കൂടുതലും വ്യാഴാഴ്ച ) എസ്സ് ആര്‍ ജി ചേരുന്നു . എസ്സ് ആര്‍ ജിയില്‍ അതുവരെ തീര്‍ന്ന പാഠഭാഗങ്ങള്‍ , വിഷമമുള്ള ഭാഗങ്ങള്‍ , പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു . ദിനാചരണങ്ങള്‍ക്ക് വേണ്ടി പ്രത്യേക എസ്സ് ആര്‍ ജി ചേരാറുണ്ട് . സി പി ടി എ ശക്തമാക്കുക ,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായ്ക്കുക , ഹരിത കേരളം പദ്ധതി നടപ്പാക്കുക എന്നിവയാണ് ഈ വര്‍ഷത്തെ മികവു പ്രവര്‍ത്തനങ്ങളായി തെരഞ്ഞെടുത്തത് .എല്ലാ കുട്ടികള്‍ക്കും മാതൃഭാഷ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതും പ്രാധാന ലക്ഷ്യമാണ് . എല്‍ എസ് എസ് കോച്ചിംഗ് , സ്കൂള്‍ വാര്‍ഷികം എന്നിവക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
ലൈബ്രറി
കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളില്‍പ്പെട്ട ആയിരത്തോളം പുസ്തങ്ങള്‍ അടങ്ങുന്നതാണ് സ്ക്കുള്‍ ലൈബ്രറി . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യം വേണ്ട റഫര്‍ന്‍സ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങള്‍ സ്ക്കുള്‍ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കള്‍ക്ക് ഒഴിവു സമയങ്ങളില്‍ വായിക്കുവാന്‍ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .
ഗണിത ക്ലബ്
ഗണിതപഠനം ലളിതമാക്കാനും കുട്ടികളില്‍ ഗണിതപഠനത്തിനുള്ള താല്‍പര്യം വളര്‍ത്താനും ഉതകുന്ന തരലുള്ള പ്രവര്‍ത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിര്‍മ്മാണത്തിനുള്ള വര്‍ക്ക്ഷോപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട് .
വിദ്യാരംഗം
2016 - 17 അധ്യയന വര്‍ഷത്തില്‍ സ്ക്കുളിലെ വിദ്യാരംഗം പരിപാടികള്‍ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആര്‍ സി യില്‍ വെച്ച് ചേര്‍ന്നു . ഓരോ സ്ക്കുളില്‍ നിന്നും ചാര്‍ജുള്ള ഓരോ അധ്യാപകര്‍ പ്രസ്തുതയോഗത്തില്‍ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വര്‍ക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടന്‍ പാട്ട് എന്നിവ ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നല്‍കി മെച്ചപ്പെട്ട ഒന്ന്‍ , രണ്ട് , മൂന്ന്‍ സ്ഥാനങ്ങള്‍ തെരഞ്ഞെടുത്തു .
ഉച്ചഭക്ഷണം
മുഴുവന്‍ പ്രവര്‍ത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയില്‍ അഞ്ചു ദിവസവും കറികളില്‍ കുട്ടികള്‍ക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലര്‍ത്തുന്നു . സാമ്പാര്‍ , പരിപ്പ്കറി , മോര്കറി ,ഇലകറികള്‍ , എന്നിവയോടെപ്പം അച്ചാര്‍ , തൈര് , ഉപ്പേരിയും തിങ്കള്‍ , ബുധന്‍ ദിവസങ്ങളില്‍ കാച്ചിയ പാലും ആഴ്ചയിലൊരിക്കല്‍ കോഴിമുട്ടയും നല്‍കി വരുന്നു .
കാര്‍ഷികരംഗം
സ്കൂളിന്‍ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ് ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ് . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനും ചിലപ്പോള്‍ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂള്‍ കാര്‍ഷിക ക്ലബിന്‍റെ മേല്‍നോട്ടതിലണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തി വരുന്നത് .
സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ / കമ്പ്യുട്ടര്‍ പഠനം
സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകള്‍ , പ്രിന്‍റര്‍ , സ്കാനര്‍ , നെറ്റ്സെറ്റര്‍ എന്നിവ പഞ്ചായത്ത് , എം എല്‍ എ ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയില്‍ പ്രതേക ടൈംടേബിള്‍ രൂപികരിച്ചു . ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികള്‍ക്ക് ഉബുണ്ടു വെര്‍ഷന്‍ അടിസ്ഥാനമാക്കി കമ്പ്യുട്ടര്‍ പഠനം നടത്തി വരുന്നു. ക്ലാസ്തല പ്രവര്‍ത്തനങ്ങളുടെ IT സാധ്യതകള്‍ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.
കായികം
കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിര്‍മ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . 2016 -17 വര്‍ഷത്തില്‍ ചെറിയ രീതിയില്‍ സ്കൂള്‍ സ്പോര്‍ട്സ് നടത്തി രണ്ട് കുട്ടികളെ സബ് ജില്ലാ മല്‍സരങ്ങളിലേക്ക് തെരഞ്ഞെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ചു .
കലാ മേള
കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയില്‍ വെച്ചാണ് നടന്നത് . 3 മുതല്‍ 7 വരെയായിരുന്നു മേള . കഥാകഥനം , കടങ്കഥ , ചിത്രരചന , എന്നിവയില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. അറബിക് കലാമേളയിലും ജനറല്‍ വിഭാഗത്തിലും കുട്ടികളുടെ
ശാസ്ത്ര മേള
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളര്‍ത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളില്‍ വളരെ ഭംഗിയായി മേള നടത്തപെടുന്നു .സ്കൂളുകള്‍ അവര്‍ക്ക് താല്പര്യമുള്ള ഇനങ്ങളില്‍ പങ്കെടുത്ത് കുരുന്ന്‍ പ്രതിഭകള്‍ക്ക് വഴികാട്ടിയാകുന്നതോടപ്പം മേളക്ക് മാറ്റ് കൂട്ടാനും സ്റ്റാള്‍ ഒരുക്കി മേള ആകര്‍ഷകമാക്കാനും തയ്യാറാവുന്നു. മൂന്ന്‍ നാല് വര്‍ഷങ്ങളായി നമ്മുടെ സ്കൂളും മേളയില്‍ പങ്കെടുത്തു വരുന്നു .
ദിനാചാരണങ്ങള്‍
1 ജൂണ്‍ 5 പാരിസ്ഥിതി ദിനം
2 ജൂണ്‍ 17 വായന ദിനം / പി എന്‍ പണിക്കര്‍
3 ആഗസ്റ്റ് 8 ഹിരോഷിമാദിനം
4