ജി എൽ പി എസ് മേപ്പാടി/അറബി ക്ലബ്ബ്
സെമിറ്റിക് ഭാഷകളിൽ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് അറബി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1912 മുതൽ ഈ ഭാഷ പഠിപ്പിക്കപ്പെടുന്നു.
1921 മുതൽ അറബി പഠനം ഈ വിദ്യാലയത്തിൽ നടന്നിട്ടുണ്ട്. ഓരോ അധ്യാന വർഷത്തെയും അറബി പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് അവരുടെ ഭാഷാ മികവുകൾ, കലാസാഹിത്യ കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ക്ലബ്ബിൻറെ വ്യത്യസ്ത ചുമതലകൾ നൽകപ്പെടുന്നു. അറബി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗങ്ങളായിരിക്കും.
വിദ്യാർഥികളുടെ യുടെ ഭാഷാ കഴിവ് കലാ-സാഹിത്യ ശേഷികൾ വളർത്തുകയാണ് ക്ലബ്ബിൻറെ മുഖ്യ ലക്ഷ്യങ്ങൾ.
സ്കൂൾതല ഉപജില്ലാതല അറബി കലാമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനാർഹരാക്കി തീർക്കാനും പരിശീലനം നൽകുന്നു.