എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ ലൈബ്രറി

10:58, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('തായിനേരി എസ് എ ബി ടി എം ഹൈസ്കൂളിന് നല്ലരീതിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തായിനേരി എസ് എ ബി ടി എം ഹൈസ്കൂളിന് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ലൈബ്രറിയുണ്ട്.അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്.നോവല്‍,ചെറുകഥ,ജീവചരിത്രം,ആത്മകഥ,വിമര്‍ശനം,നിരൂപണം,പഠനം എന്നിങ്ങനെ വ്യത്യസ്ത സാഹിത്യരൂപങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി ,അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുളള പുസ്തകങ്ങള്‍ വെവ്വേറെ അലമാരകളിലായി സജ്ജമാക്കിയിട്ടുണ്ട്.സ്കൂള്‍ ലൈബ്രറി പ്രവര്‍ത്തനം നല്ല രീതിയില്‍ മടത്തുന്നതിന് ഉഷ ടീച്ചറുടെ നേതൃത്വത്തില്‍ പത്ത് കുട്ടികള്‍ രാവിലെയും ഉച്ചയ്ക്കുമായി പുസ്തകവിതരണം നടത്തുന്നു.ഓരോക്ലാസിന് ഓരോ ദിവസം എന്ന രീതിയിലാണ് പുസ്തകം വിതരണം ചെയ്യുന്നത്.

സ്കൂളിലെ കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ എന്റെ പിറന്നാള്‍ സമ്മാനം എന്റെ സ്കൂള്‍ ലൈബ്രറിക്ക് എന്ന രീതിയില്‍ പിറന്നാള്‍ സമ്മാനമായി ആയിരത്തോളം പുസ്തകങ്ങള്‍ സ്കൂള്‍ ലാബ്രറിയില്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.ഈ വര്‍ഷം മുതല്‍ സ്കൂള്‍ ലൈബ്രറിയുമായിച്ചേര്‍ന്ന് ഒരു സയന്‍സ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.