ഗവ. എച്ച് എസ് എസ് പുതിയകാവ്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2020_21 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം മറ്റു ക്ലബുകളുടെ ഉദ്ഘാടനത്തോടൊപ്പം 5/7/21 ന് പ്രശസ്ത കവി ശ്രീ.മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവഹിച്ചു.
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി വി. കെ സലീല ടീച്ചർ കുട്ടികൾക്ക് ചാന്ദ്ര ദിന സന്ദേശം നൽകി. ക്വിസ് മത്സരവും ചാന്ദ്ര ദിന ക്ലാസ്സും നടത്തി.കൂടാതെ കുട്ടികൾ ചാന്ദ്രദിനപ്പാട്ട്,പ്രസംഗം എന്നിവയും അവതരിപ്പിച്ചു. ജൂലൈ 28 ന് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.
10/08/2021 ന് സയൻസ്,ഗണിതം, സോഷ്യൽ സയൻസ്, പ്രവൃത്തിപരിചയ ക്ലബുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ശാസ്ത്ര രംഗം ക്ളബിൻ്റെ ഉദ്ഘാടനം പുതിയകാവ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്രീമതി സി. വി.മിനി ടീച്ചർ ഓൺലൈനായി നിർവഹിച്ചു.ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ അവതരണങ്ങൾ ഉണ്ടായിരുന്നു. ശാസ്ത്ര രംഗം ക്ളബിൻ്റെ സബ് ജില്ലാതല മത്സരങ്ങളിൽ മിക്ക ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു.