പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/യഥാർത്ഥ സുഹൃത്ത്

13:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ/അക്ഷരവൃക്ഷം/യഥാർത്ഥ സുഹൃത്ത് എന്ന താൾ പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/യഥാർത്ഥ സുഹൃത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യഥാർത്ഥ സുഹൃത്ത്

ഒരിക്കൽ ഒരു ഗ്രാമത്തിൽ മൂന്നു കുട്ടികൾ താമസിച്ചിരുന്നു. അവർ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ പേരും ഇന്നു മിന്നാ, മിന്നു, മീനു എന്നായിരുന്നു. പക്ഷേ അവരിൽ മിന്നാ സ്വന്തം കാര്യം മാത്രം നോക്കുന്ന കുട്ടിയായിരുന്നു. അവർ മൂന്ന് പേരും ഒരു ദിവസം കാട്ടിൽ പോയി കളിക്കാൻ തീരുമാനിച്ചു. അവർ കുടിക്കാൻ വെള്ളം മാത്രമേ എടുത്തുള്ളൂ. അവർ കാട്ടിനുള്ളിൽ എത്തിയപ്പോൾ മിന്നു വിനും മീനും വിശക്കുന്നുണ്ടായിരുന്നു. വിശക്കുന്നു എന്ന് മിന്ന് യോട് അവർ പറഞ്ഞു. മിന്നുവും മീനും ഒരു മരത്തിനു ചുവട്ടിൽ ഇരുന്നു ചുറ്റുമുള്ള മരത്തിൽ ഫലങ്ങൾ കാണും എന്ന് കരുതി നോക്കുകയായിരുന്നു. അപ്പോൾ മിന്നാ അവർ ഇരിക്കുന്ന മരത്തിൻറെ മുകളിൽ നോക്കിയപ്പോൾ ഒരു മാമ്പഴം കണ്ടു. കൈകൾ കൊണ്ട് പഠിക്കാവുന്ന ഉയരത്തിലായിരുന്നു. അവൾ അവർ കാണാതെ ഒരു മാമ്പഴം പറിച്ച് കഴിച്ചു. പക്ഷേ ഇതെല്ലാം മിന്നുവും മീനും കാണുന്നുണ്ടായിരുന്നു. ആപത്തിലും സ്വന്തം കാര്യം നോക്കുന്ന ഒരു സുഹൃത്താണ് മിന്ന എന്ന അവർ മനസ്സിലാക്കി. അവർ മിനിയോട് പറഞ്ഞു ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് അതുകൊണ്ട് നീ ഞങ്ങളുടെ സുഹൃത്ത് അല്ല. അവൾക്ക് തെറ്റു മനസ്സിലായി മീനു വിനോട് മിന്നു വിനോട് ക്ഷമ ചോദിച്ചു.


പാർവ്വതി സന്തോഷ്
8 A പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ