ഗവ എച്ച് എസ് ചാല/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk13061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാ വാരാചരണം

വായനാ വാരം

ഈ വർഷത്തെ വായനാ വാരത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചത്.

നന്നായി വായിക്കുകയും സാഹിത്യരചന നിർവഹിക്കുകയും ചെയ്യുന്ന ഭാഷാധ്യാപകർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽപരിപുഷ്ടമാക്കുന്നു

അധ്യാപകരുടെ കവിതകൾ

ഒരു പൊട്ടക്കത റീന വി

ഈ തടിപ്പാലം ഒന്നു

കടക്കയേ വേണ്ടൂ

ഒടനെ വിളി വരും

ന്താന്നല്ലേ ?

അമ്മൂട്ട്യേ ... അമ്മൂട്ട്യേന്ന് .

ദേഷ്യം വരണ്ട്ട്ടാ

ഇനീം വിളിച്ചാ

ഉരിയാടില്ലമ്മൂട്ടി

കണ്ണുരുട്ടി

തീഗോളാക്കും

നാക്കു തുറുപ്പിക്കും

പേടിക്കട്ടെ അമ്മ

ന്തേയ് ....?

പറഞ്ഞിട്ടില്ലേ

ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ

അങ്ങേച്ചെരിവില്

പാലരുവിക്കരേല്

കണ്ണു തുറക്കാറായ

കൂരിയാറ്റണ്ടേന്ന്

അപ്പൊ ഒരു കത

ഒരു പൊട്ടക്കത

എപ്പളും പറയണ അമ്മക്കത

നിക്ക്

അച്ഛൻ പറയണ

ആനേടെ

കൊക്കിന്റെ

മൊയലിന്റെ

കതമതീലോ..

പിന്നെ

അക്കതേണ്ടല്ലോ

നടന്ന് നടന്ന് കാട്ടിലെത്തീതും വഴിതെറ്റീതും

കാറ്റ് നെലോളിച്ചതും

അവസാനം അമ്മൂട്ടീം കരേം

പൊട്ടക്കത

നിക്ക് ആനേടെ കൊക്കിന്റെ മൊയലിന്റെ

കത മതീലോ!

എങ്ങന്യാ കേക്കാന്നെല്ലേ

അച്ഛനെഞ്ചോട് ചേർന്നുറങ്ങി യുറങ്ങി ...

അല്ലതാരാ കരേണേ ?

മ്മ്യാ ?

ച്ഛയാ ?

നെലോള ക്കെന്തിനേ?

ദാരാ കെടക്കണേ ?

യ്യോ.. വിട്

അമ്മൂട്ടിക്കെണീക്കണം

വേണ്ടല്ലോ

അമ്മൂട്ടിക്ക്

വെള്ളാരങ്കല്ല് മലേം

പാലരുവീം

കൂരിയാറ്റേം

ഒന്നും.

ബേബി ഒ

മറ്റൊരു പ്രവാസം ബേബി ഒ

........................................

നിനക്കായ്

കരുതി വച്ച സ്വപ്നങ്ങളിൽ

കരുതലിന്റെ സ്പർശമുണ്ട്

സോപ്പു കുമിളകളാൽ

കഴുകിക്കളയുക.

കെട്ടിമറച്ച ചുണ്ടുകളിൽ

വീർപ്പുമുട്ടി മരിച്ചത്

പറയാൻ ബാക്കി വച്ച

പ്രണയത്തിന്റെ മൊഴിമുത്തുകൾ.

മരണം മണക്കുന്ന

ഏകാന്ത തടവറയിൽ

മിടിക്കുന്ന

സമയസൂചികൾ

പോസറ്റീവോ നെഗറ്റീവോ?

പ്രിയേ മാപ്പ്...

മണലാരണ്യത്തിൽ

കുടഞ്ഞിട്ട യൗവനത്തിൻ

ശേഷിപ്പ്

മറ്റൊരു പ്രവാസം.

ആദ്യ പിറവിയുടെ

ആർത്തനാദത്തിൽ

ഈ വിരഹം

അലിഞ്ഞു പോകട്ടെ.

പൊക്കിൾക്കൊടി

അറുത്തു മാറ്റി

അവനു നൽകുക

മുലപ്പാലോ മുഖാവരണ മോ?

ഇനിയും

അടയാത്ത കണ്ണുകളിൽ

ഒരു പ്രതീക്ഷ ബാക്കി.

അകന്ന നിഴലുകൾ

തീർക്കുമിരുട്ടിൽ

തെളിയും

വെള്ള വെളിച്ചം..

മാലാഖമാർ...

മാലാഖമാർ.

........................................