ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2021
കോവിഡ് 19 എന്ന മഹാമാരി മൂലമുണ്ടായ നീണ്ട കാലത്തെ അടച്ചിടലിനു ശേഷം 2021 -22 അധ്യയന വർഷത്തിൽ 2021നവംബർ 1 നു കേരളത്തിലെ എല്ലാ സ്കൂള് കൾക്കുമൊപ്പം ലിയോ XIII സ്കൂളും പ്രവേശനോത് സവത്തോടെ കുട്ടികളെ വരവേറ്റു.കൂടുതൽ കാണുവാൻ
ആലപ്പുഴ പൈതൃക പദ്ധതി
ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാരമ്പര്യ മന്ദിരത്തിന് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2020 നവംബർ 3 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ധനമന്ത്രി തോമസ് ഐസക് പദ്ധതി വിശദീകരിച്ചു.
നേർകാഴ്ച്ച ചിത്രരചനാമത്സരം
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർക്കാഴ്ച ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 8C യിലെ റമീസ് റഹീമും യുപി വിഭാഗത്തിൽ5C യിലെ ഹരിനന്ദും സമ്മാനാർഹരായി.
പരിസ്ഥിതി ദിനാചരണം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഹെഡ്മാസ്റ്ററുടെ സന്ദേശം കുട്ടികൾക്ക് നൽകി. അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.
ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേ
ഡോക്ടർസ് ഡേ യുടെ ഭാഗമായി കോവിഡ് 19 പശ്ചാത്തലത്തിലുള്ള സന്ദേശം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് നൽകി.
കേരളപിറവി
കേരളപ്പിറവിയോടനുബന്ധിച്ച് നമ്മുടെ ദേശത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന അവതരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തുകയുണ്ടായി.