ജി. എൽ. പി. എസ്. തേക്കടി/എന്റെ ഗ്രാമം
പറമ്പിക്കുളം കടുവാസങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏതാനും കോളനികളാണ് ഈ സ്കൂളിന് ചുറ്റുമുള്ളത് . പ്രകൃതിമനോഹരവും തണുത്ത കാലാവസ്ഥയുമുള്ള ഈ ഗ്രാമം ആർക്കും ഇഷ്ടമാകും . കാടർ, മലസ്സർ, തുടങ്ങിയ പ്രാക്തന ഗോത്രക്കാരാണ് ഇവിടത്തെ ജനങ്ങൾ . അവരുടേതായ ഗോത്രഭാഷയും മലയാളവും സംസാരിക്കുന്നു. രണ്ടു അങ്കണവാടികളും ഒരു റേഷൻ കടയും ഏതാനും ചെറു കടകളുമാണ് ഇവിടെയുള്ളത്. കേരള വനം വകുപ്പിന്റെ രണ്ടു ചെക്ക്പോസ്റ്റുകൾ വഴിയിൽ കാണാം .
തെങ്ങ് കവുങ്ങ് , കുരുമുളക് എന്നീ കൃഷികളാണുള്ളത് . വന്യമൃഗശല്യം കാരണം മറ്റു കൃഷികൾ സാധ്യമല്ല . ഏതാനും കാട്ടരുവികൾ ഒഴുകുന്നുണ്ടെങ്കിലും വേനൽക്കാലത്ത് വരൾച്ച ഉണ്ടാവാറുണ്ട് .സോളാർ പവർ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദനം .ആന ,കടുവ, പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് . പുറംലോകവുമായി, വാർത്താവിനിമയ ബന്ധങ്ങൾ വളരെ പരിമിതമാണ് . തമിഴ്നാട് വനം വകുപ്പിന്റെ അനുവാദത്തോടെ മാത്രമേ ഇവിടെ പ്രവേശിക്കുവാൻ കഴിയൂ . 4 വീൽ ഡ്രൈവ് വാഹനങ്ങളിൽ മാത്രമേ യാത്ര നടത്തനാകൂ . അതും പകൽ 10മാണി മുതൽ ഉച്ചതിരിഞ്ഞു 3മണിക്കകം യാത്ര പൂർത്തിയാക്കേണ്ടതാണ് .മുതലമട പഞ്ചായത്തിലാണെങ്കിലും സേത്തുമട എന്ന ചെറുപട്ടണമാണ് ഇവിടെയുള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി പോകാനുള്ള സ്ഥലം .