പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം/എന്റെ ഗ്രാമം

15:15, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pragathi (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്ന് 2.5 കി.മി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്ന് 2.5 കി.മി. കിഴക്ക് പ്രശാന്തമായ പ്രമാടം ഗ്രാമത്തിലാണ് പ്രഗതി സ്കൂൾ. അച്ചൻകോവിലാറിൻ്റെ മറുകരയിലെ ടൗൺ വിളിപ്പാട് മാത്രം അകലെയാണെങ്കിലും മഴക്കാലത്ത് പുഴ കടന്ന് അവിടേക്ക് എത്തുക എളുപ്പമായിരുന്നില്ല. 1949 ൽ തീർത്തും കുഗ്രാമം തന്നെയായിരുന്ന പ്രമാടത്തിൻ്റെ വളർച്ച പ്രഗതിയുടെ സഹോദരസ്ഥാപനമായ നേതാജി സ്കൂളിൻ്റെ കൈ പിടിച്ച് ആയിരുന്നു. ഇംഗ്ലീഷ് അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് 1994 ൽ ആരംഭിച്ച പ്രഗതി ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ രീതികൾക്ക് മാറ്റം കുറിക്കുകയായിരുന്നു ഒരു വിദ്യാലയം, അതിന്റെ വിദ്യാഭ്യാസ രീതികൾ ഒരു നാടിനെ ചിന്താഗതിയെ എങ്ങനെയൊക്കെ വളർത്തും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് പ്രഗതി