എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ
ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബ്കളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്.
1. വീടൊരു വിദ്യാലയം
രക്ഷിതാക്കളുടെയും,,മുതിർന്നു വരുടെയും സഹായത്തോടെ വീട്ടിലിരുന്നു കൊണ്ട് വിദ്യാർത്ഥികൾ ചെയ്യുന്ന പഠന പ്രവർത്തനങ്ങളാണ് വീടൊരു വിദ്യാലയം എന്ന പദ്ധതി .അധ്യാപകരിൽ നിന്നും ,സുഹൃത്തുക്കളിൽ നിന്നും ,ചുറ്റുപാടുകളിൽ നിന്നും ഒക്കെ കിട്ടുന്ന കാര്യങ്ങൾ വീടിലെ ചുറ്റുപാടിൽ നിന്നുകൊണ്ട് വീടൊരു പഠന ശാലയാക്കി മാറ്റുന്ന ഒരു നേരനുഭവം ആണ് വീടൊരു വിദ്യാലയം എന്ന പദ്ധതി.വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്,കുട്ടികളിൽ സംഖ്യാവബോധം,സൃഷ്ടിക്കാനും ,ജീവനുള്ളവയും,ജീവനില്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിപ്പിക്കാനും സമയക്രമം മനസ്സിലാക്കിപ്പിക്കാനും അമ്മയെന്ന മഹാപ്രതിഭക്കു കഴിയും എന്നതിൽ സംശയമില്ല എന്നുള്ള കാര്യം തെളിയിക്കപ്പെട്ട ഒരു സംഭവമാണ് ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തപ്പെട്ട" വീടൊരു വിദ്യാലയം" എന്ന പദ്ധതി .പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഫലവത്തായിരുന്നു.ചുറ്റിലുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും പ്രകൃതിയുടെ താളം മനസ്സിലാക്കാനും പക്ഷി പറവകളുടെയും ,സസ്യജാലങ്ങളുടെയും നിലനിൽപ്പ് ,സംരക്ഷണം എന്നിവ അടുത്തറിയാനും ഈ പദ്ധതി വളരെ ഉപകാരപ്രദമായിരുന്നു.അരുവിയോട് എന്ന സ്ഥലം കേന്ദ്രമാക്കി 6 ആം ക്‌ളാസ്സിലെ അക്സയുടെ വീട്ടുമുറ്റത്താണ് വീടൊരു വിദ്യാലയം എന്ന പദ്ധതി ഉത്‌ഘാടനം ചെയ്തത്.
കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി
അറിവിന്റെ ലോകം വീടിനുള്ളിൽ ആയാലോ ?ഒരു കുഞ്ഞു ലൈബ്രറി വീടിനുള്ളിൽ ....എത്ര സന്തോഷമാണല്ലേ? ചിതറി കിടക്കുന്ന പുസ്തകത്താളുകൾ ചേർത്തു വച്ച് വീടിനുള്ളിൽ വായിക്കാനൊരിടം കണ്ടെത്തി അറിവിന്റെ ലോകം ഒരുക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തന്നെയാണ്.വീടൊരു വിദ്യാലയം എന്ന പദ്ധതിയാണ് കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കിയത്.എന്തോ വായനയെ കുറിച്ച് പറയുമ്പോൾ എനിക്ക് നൂറ് നാവാണ്.ഒരുപക്ഷെ ഞാൻ വായന ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളായതുകൊണ്ടാവാം വായനയുടെ ലോകം ഒന്ന് വേറെ തന്നെയാണ് .അത് അനുഭവിച്ചവർക്കു മാത്രമേ അറിയാൻ കഴിയൂ .എല്ലാം മറന്ന് വായനയുടെ ലോകത്തേയ്ക്ക് ആഴ്‌ന്നിറങ്ങിയാൽ മനസ്സിന് സുഖവും, കുളിർമയും കൂടാതെ അപാരമായ അറിവും ലഭിക്കും.എന്റെ ഏറ്റവും പ്രിയ ഗുരുവായി ഞാൻ സ്നേഹിക്കുന്ന ബഹുമാനപ്പെട്ട പി എൻ പണിക്കരെ ഈ അവസരം നമിക്കാതിരിക്കാൻ വയ്യ.വായനയുടെ ലോകത്തേയ്ക്ക് മാനവനെ കൈപിടിച്ച് നടത്തിയ പ്രിയ ഗുരുവേ നന്ദി .ബി ആർ സി തലത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു മുതൽക്കൂട്ടാണ്.ഇനിയുമിനിയും ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ കുട്ടികൾക്ക് വേണ്ടി ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വീട്ടിലൊരു പരീക്ഷണശാല
പ്രപഞ്ച രഹസ്യങ്ങളുടെ കലവറയാണ് ശാസ്ത്രം .ശാസ്ത്രാവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തപ്പെട്ട ഒരു പദ്ധതിയാണ് വീട്ടിലൊരു പരീക്ഷണ ശാല .ലഘുപരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിച്ചു കുട്ടികളെ ശാസ്ത്രാവബോധം ഉള്ളവരാകാൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.ശാസ്ത്രജ്ഞന്മാരുടെ നിരന്തരമായ നിരീക്ഷണ,പരീക്ഷണ പാടവങ്ങളിലൂടെ ലോകത്തു മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.പുതിയ തലമുറയെ ശാസ്ത്ര ലോകത്തിന്റെ അത്ഭുത കാഴ്ചകളിലേയ്ക്ക് എത്തിക്കാൻ ഈ പരീക്ഷണ ശാലകൾ വളരെ ഫലവത്താണ്.ഇത്തരം പരീക്ഷണ പ്രവർത്തനങ്ങൾ വീടിനുള്ളിൽ നടപ്പിലാക്കാൻ രക്ഷിതാക്കളുടെ സഹായവും ,നിരന്തര ഇടപെടലും വിദ്യാർത്ഥികൾക്ക് ആവശ്യമാണ്.
. മലയാള തിളക്കം
വാസ്തവത്തിൽ ഈയൊരു പ്രവർത്തനം പഠന പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളിൽ ഒരു വലിയ തിളക്കം തന്നെ വരുത്തി.
പലപ്പോഴും ശ്രമിച്ചിട്ടും അക്ഷരം പഠിപ്പിച്ചെടുക്കാൻ കഴിയാത്ത കുട്ടികളിൽ പോലും വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ ഈയൊരു പ്രവർത്തനത്തിന് സാധിച്ചു എന്നത് അഭിമാനത്തോടെ പറയട്ടെ.ക്‌ളാസ്സുകളിൽ പഠന പിന്നാക്ക അവസ്ഥയിൽ ഇരുന്ന പല കുട്ടികളും ഈ പ്രവർത്തനം ആവേശത്തോടെ ഏറ്റെടുത്തു.ഈയൊരു പ്രവർത്തനത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാൻ സാധിച്ചു.ഞങ്ങൾക്ക് ഒന്നിനും കഴിയില്ല എന്ന ചിന്തയുടെ സ്ഥാനത്തു എനിക്കും എന്തെങ്കിലുമൊക്കെ പറ്റും എന്ന ഒരു ഉറപ്പ് കുട്ടികളുടെ മനസ്സിലുണ്ടായി.അക്ഷരങ്ങൾ മനസ്സിലാക്കിയപ്പോഴുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ട ഒരനുഭവം തന്നെയായിരുന്നു.അവരുടെ മുഖത്തിന്റെ തിളക്കം മലയാള തിളക്കത്തിന്റെ പേര് പോലെ എന്നും തിളങ്ങാട്ടെ എന്ന് ആഗ്രഹിക്കുന്നു.തുടർ പ്രവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.ഇതൊന്നും ഒരു ഭംഗി വാക്കല്ല .ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളാണ് നേരനുഭവത്തിൽ നിന്നും. തന്നിരുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് ക്രമമായി ഞങ്ങൾക്ക് ക്ലാസുകൾ എടുക്കാൻ സാധിച്ചു .പ്രത്യേകിച്ച് എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഈ പ്രവർത്തനം അടുക്കും ചിട്ടയുമായി നടത്തുന്നതിൽ ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.
ഹലോ ഇംഗ്ലീഷ്
ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് .രസകരമായും ,ലളിതമായും ഇംഗ്ലീഷ് മനസ്സിലാക്കുന്ന തരത്തിലുള്ള മൊഡ്യൂളുകളാണ് ക്രമപ്പെടുത്തിയിരുന്നത്.വളരെ ആവേശത്തോടെ കുട്ടികൾ ആ പ്രോഗ്രാം ഏറ്റെടുത്തു.
2. .പി ടി എ
കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പി ടി എ പ്രസിഡന്റ് ഷാജി റ്റി ആണ്.
2. എം പി ടി എ
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ്
3. സ്കൂൾ വാൻ
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ വാഹന ക്രമീകരണം നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .
4. പ്രീപ്രൈമറി
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.
5. നൂൺ മീൽ
ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ വൃത്തിയായും ചിട്ടയായും നൽകി വരുന്നു.