കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ
പഠനോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ( 10.3.2020)
കെ വി കെ എം എം യു പി സ്കൂൾ ദേവർകോവിൽ വെച്ച് പഠനോത്സവം ബ്ലോക്ക്തല ഉദ്ഘാടനം മാർച്ച് പത്താം തീയതി നടത്തി. രണ്ടാഴ്ച മുമ്പ് ക്ലാസ് തല പഠനോത്സവം നടത്തി. മികച്ച പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തിരുന്നു. എൽപി യുപി തലങ്ങളിൽ വിഷയാടിസ്ഥാനത്തിൽ ഹാളുകൾ ഒരുക്കി.എല്ലാ കുട്ടികൾക്കും ഏതെങ്കിലും ഒരു വിഷയത്തില്ലെങ്കിലും പങ്കെടുക്കാനുള്ള അവസരം ഒരുക്കി. ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബി പി ഒ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി,വാർഡ് മെമ്പർ ഹലീമ ടീച്ചർ, സ്കൂൾ മാനേജർ മജീദ്,പി ടി എ പ്രസിഡന്റ് അസീസ് മാസ്റ്റർ, എം പി ഡി എ ചെയർപേഴ്സൺ സജിഷ തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരത്തോടു കൂടി പഠനോത്സവം പരിപാടികൾ അവസാനിച്ചു.അന്ന് കൊറോണയെ തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു .
ഹാൻഡ് വാഷ് നിർമ്മാണം (17.3.2020)
പഞ്ചായത്ത് പൊതുഇടങ്ങളിൽ സ്ഥാപിക്കാൻ പോകുന്ന കൈകഴുകൽ കിയോകസുകളിലേക്ക് ആവശ്യമായത്രയും ഹാൻവാഷ് നിർമ്മിച്ചു നൽകി. സുഫീറ ടീച്ചറുടെയും നൗഷാദ്മാഷുടെയും നേതൃത്വത്തിൽ സോപ്പും ഗ്ലിസറിൻ ഉപയോഗിച്ച് ഹാൻഡ് വാഷ് നിർമ്മിച്ചു ഹെൽത്ത് ഇൻസ്പെക്ടർ നാരായണൻ സാർ ദിലീപ് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അശ്വതി എന്നിവർ ഉണ്ടായിരുന്നു ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ പഞ്ചായത്ത് പ്രസിഡണ്ടിനെ കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.കൈ കഴുകുന്ന രീതി നാരായണൻ സാർ കാണിച്ചു കൊടുത്തു. സ്കൂൾ മാനേജർ മജീദ് മുൻ HM നവാസ് മാസ്റ്റർ, സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹരിത ഹൃദയം വിളവ് കമ്മ്യൂണിറ്റി കിച്ചണി ലേക്ക് നൽകി (29.3.2020)
കാർഷിക ക്ലബ്ബ് സ്കൂൾ മട്ടുപ്പാവിൽ കൃഷി ചെയ്തുവരുന്ന ദൈവ പച്ചക്കറിത്തോട്ടം ഹരിത ഹൃദയത്തിൽ നിന്നും ലഭിച്ച പച്ചക്കറികൾ കായക്കോടി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് നൽകി. ലോക്ഡോൺ ദിവസങ്ങളിൽ പഞ്ചായത്തിൽ ആരും വിശന്നിരിക്കില്ല എന്ന് ഉറപ്പിക്കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചൺ ദേവർകോവിൽ ആണ് പ്രവർത്തിക്കുന്നത്. സ്കൂൾ തോട്ടത്തിൽ നിന്നും ശേഖരിച്ച തക്കാളി, വഴുതന, പച്ചമുളക്,വെണ്ട, പയർ, തുടങ്ങിയ വിഷരഹിത പച്ചക്കറി ഉൽപ്പന്നങ്ങളാണ് അധ്യാപകർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതിക്ക് കൈമാറിയത്. എംഎ സുഫിറ,കെ കെ ഹാരിസ്, പി വി നൗഷാദ് എന്നിവർ സംബന്ധിച്ചു. അരക്ഷിത സാഹചര്യങ്ങളെ പ്രതിരോധിച്ച് സഹജീവികളെ ചേർക്കാൻ ഇടം ഉള്ളിടത്തെല്ലാം നാം ഒന്നിച്ചു നിൽക്കുമെന്ന മഹിതപാഠം തീർത്ത് മാതൃകയാവുകയാണ് വിദ്യാലയം വീണ്ടും.