ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഫിലിം ക്ലബ്ബ്
മലയാളം നമ്മുടെ മാതൃഭാഷയാണ്. അഭിമാനവും സ്വത്വത്തിൻ്റെ അടയാളവുമാണ്. മഹത്തായ സാഹിത്യ സമ്പത്തും വൈജ്ഞാനിക സമ്പത്തും ഉൾക്കൊള്ളുന്ന മലയാളത്തെ അടുത്തറിയാൻ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നു. നല്ല സിനിമകൾ കാണാനും സ്നേഹത്തിൻ്റെയും മാനവികതയുടെയും ദേശസ്നേഹത്തിൻ്റെയും സന്ദേശം കുട്ടികളിലെത്തിക്കാനും ഫിലിം ക്ലബ്ബിന് കഴിയുന്നുണ്ട്. എസ്.സി.ഇ.ആർ.ടി പുറത്തിറക്കുന്ന പുതിയ പാഠപുസ്തകങ്ങൾ, സമഗ്ര വിദ്യാഭ്യാസ പോർട്ടൽ, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യൂ.ആർ.കോഡ് എന്നിവ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്. ഫിലിം ക്ലബിൽ ക്യൂ.ആർ.കോഡ്. സ്കാൻ ചെയ്യാനും പാഠഭാഗത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും കൂടുതൽ പരിചയപ്പെടുന്നതിനും അവസരം നൽകുന്നു. ഒൻപതാം ക്ലാസ്സിലെ കൊടിയേറ്റം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് തിരക്കഥ രചനാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. ഓൺലൈൻ കാലത്ത് ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച ഷോർട്ട് ഫിലിമുകൾ പങ്ക് വെയ്ക്കുകയുണ്ടായി