മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം പട്ടണത്തിൽ തൃക്കാക്കരയുടെ ഹൃദയഭാഗത്ത് 1975 ൽ ആ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. നേഴ്‌സറി ക്ലാസുമുതൽ 7-#ാ#ം ക്ലാസുവരെയുള്ള ഈ വിദ്യാലയത്തിന് 1978ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1991-ൽ ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ 22 ഡിവിഷനിലായി 40 അദ്ധ്യാപകുരം ആയിരത്തോളം കുട്ടികളുമുണ്ടായിരുന്നു.1994 - ൽ ആദ്യത്തെ എസ്.എസ്.എല്.സി. ബാച്ച് 100% വിജയിച്ചു.അാനേജുമെന്റിന്റേയും രക്ഷിതാക്കളുടെയും പരിശ്രമ ഫലമായി 2002-03 ൽ +1 ബാച്ച് ആനുവദിച്ചുകിട്ടി.എസ്. എസ്. എല്.സി. പ്ലസ് ടൂ എന്നവ ആരംഭിച്ച വിർഷം മുതൽ 100% വിജയപ്രഭയിൽ മുന്നേറുന്നു. കലാകായിക മത്സരങ്ങളിലും, ഗണിത ശാസ്‌ത്ര മേളകളിലും സംസ്ഥാന തലം വരെ കുട്ടകളെ പങ്കെടുപ്പിക്കുന്നു.
സൗകര്യങ്ങൾ
കാലാനുസൃതമായ വളർച്ച വിദ്യാഭ്യാസ രീതിയിൽ രൂപപ്പെടുത്തിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ടുപോകുന്നത്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. വിശാലമായ ക്ലാസ്സ് മുറികൾ, ലാബ്, ലൈബ്രറി, കളിസ്ഥലം എന്നിവയെല്ലാം കുട്ടികൾക്കായി എപ്പോഴും സജ്ജമാണ്. ഡിജിറ്റൽ ക്ലാസ് മുറികളിലാണ് ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പഠനമായാലും വീട്ടിലിരിക്കുന്ന കുട്ടികൾക്കും ഒരു ക്ലാസ്സു പോലും നഷ്ടമാകാത്ത വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജല ലഭ്യതയ്ക്കായി ഓരോ നിലയിലേയും വരാന്തകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിരിക്കുന്നു.
നേട്ടങ്ങൾ
കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവ വേദികളെ സജീവമാക്കി നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും സംസ്ഥാന കലോത്സവത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന ഹയർ സെക്കണ്ടറി ബാൻഡ് ടീം മേരിമാത വിദ്യാലയത്തിലേതാണ്. കായികരംഗത്തും സജീവമായ സാന്നിദ്ധ്യമറിയിക്കാൻ മേരിമാതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം
മേൽവിലാസം
വർഗ്ഗം: സ്കൂ