എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.

വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ശാസ്ത്രവിഷയങ്ങൾ പ്രാഗല്ഭ്യം വർദ്ധിപ്പിക്കുന്നതിനായി ഉന്നതനിലവാരത്തിലുള്ള സയൻസ് പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ രസകരമായി പഠിക്കാൻ ഉതകുന്ന രീതിയിൽ ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞു പഠിക്കുന്നതിനായി മനോഹരമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിൽ ഉണ്ട്.

കലാ - കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു