കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  പ്രകൃതി   

ദൈവത്തിന്റെ വരദാനമാണ് പ്രകൃതി.പ്രകൃതിയിൽ എല്ലാ ജീവിയെയും പോലെയാണ് മനുഷ്യനും. പക്ഷേ മനുഷ്യൻ യാതൊരു വിവേചനവും കൂടാതെ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. മനോഹരമായ നിരവധി കുന്നുകൾ ഒന്നൊന്നായി നമുക്കു നഷ്ടമാകുന്നു .ജല സമൃദ്ധമായ വയലുകളും ചതുപ്പുകളും നികത്തി അവിടെ സിമന്റ് സൗധങ്ങൾപണിയുകയാണ്. വയലുകൾ നികത്തുമ്പോൾ ജലദൗർലഭ്യം അനുഭവപ്പെടുന്നു കൃഷി നടക്കുന്നില്ല.

വരദാനമാണ് പുഴ .പുഴ മലിനമാകുന്നതും പുഴയിലെ മണൽ വാരുന്നതും പ്രകൃതി നേരിടുന്ന പ്രശ്നം തന്നെ. ജലവിനിയോഗവവും ജലമലിനീകരണവും കാരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

ജലമലിനീകരണം, ഖരമാലിന്യത്തിൻ്റെ , നിർമ്മാർജ്ജന, പ്രശ്നങ്ങൾ മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് , അതിവൃഷ്ടി, വരൾച്ച ,പുഴമണ്ണ് ഖനനം വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ ചൂട് 100 വർഷത്തിനുള്ളിൽ 4. 5 ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ഇതു കാരണം മഴ കുറയും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം കൂടും. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗൃഹവാതകങ്ങളും കുറയ്ക്കുന്നു.

പ്രകൃതിയെ ദേവിയായി കണ്ട് ആരാധിച്ചിരുന്ന ഭാരതീയ പണ്ഡിതന്മാർ പ്രകൃതിയുടെ മഹത്വം അറിഞ്ഞവരാണ്. പ്രകൃതിയെ സംരക്ഷിക്കുക നമ്മുടെ കടമയാണ്. പ്രകൃതിയിൽ പ്രതിഫലങ്ങളോ ശിക്ഷകളോ ഇല്ല ചെയ്യുന്ന പ്രവൃത്തികളുടെ ഫലങ്ങൾ മാത്രമേയുളളൂ .

അ‍‍ഞ്ജന കെ
9 ഡി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം