ജി.എം.യു.പി.എസ് ചേറൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം

വിദ്യാരംഗം കലസാഹിത്യവേദിയുടെ ഭാഗമായി യു. പി തലത്തിൽ ജനുവരി 12,13 ദിവസങ്ങളിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം


വിദ്യാരംഗം കലസാഹിത്യവേദിയുടെയും സംഗീത ക്ലബ്ബിന്റെയും ഉൽഘടനം20-1-2022 ന്  ബഹുമാനപെട്ട H M ജയദീപ് സാർ നിർവഹിച്ചു







സാമൂഹ്യശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം  ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ സ്കൂൾ HM ജയ്ദീപ് സർ നിർവഹിച്ചു , കുട്ടികളുടെ ക്ലാസ് റൂം പ്രവർത്തന സൃഷ്ടികൾ പ്രദര്ശിപ്പിക്കുന്നതിനു വേണ്ടി സാമൂഹ്യ ശാസ്ത്ര കോർണർ ഉദ്ഘാടനവും ആ ദിവസം നടന്നു

അറബിക് ക്ലബ്

അന്താരാഷ്ട്ര അറബിക് ദിനത്തിനോടനുബന്ധിചു അറബിക് ക്ലബ് നടത്തിയ മത്സരങ്ങൾക് സമ്മാനദാനം നടത്തിയപ്പോൾ

അന്താരാഷ്ട്ര അറബിക് ദിനം 2021
അന്താരാഷ്ട്ര അറബിക് ദിനം 2021
അന്താരാഷ്ട്ര അറബിക് ദിനം 2021
അന്താരാഷ്ട്ര അറബിക് ദിനം 2021
അന്താരാഷ്ട്ര അറബിക് ദിനം 2021



































ഹിന്ദി ക്ലബ്

ജനുവരി ൧൦ വിശ്വ ഹിന്ദി ദിനത്തിനോട് അനുബന്ധിച്ച ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ നടത്തുകയും ക്ലബ് ഉദ്ഘാടനം ജയ്ദീപ് സർ നടത്തുകയും ചെയ്തു

ഗണിത ക്ലബ്

December 22 ഗണിത ശാസ്ത്ര ദിനത്തിൽ CAKM GMUP സ്കൂളിൽ Asterisk 22 എന്ന പേരിൽ ഗണിത ക്ലബ് ഉദ്ഘാടനം HM ശ്രീമാൻ ജയ്ദീപ് മാഷ് നിർവഹിച്ചു. ഗണിത പ്രാർത്ഥനയോടെ തുടങ്ങിയ assembliyil കുട്ടികൾ വിവിധ ഗണിത രൂപത്തിൽ അണിനിരന്നത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ഗണിതവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.ഗണിത ക്ലബ്‌ കൺവീനർ ശ്രീമതി സക്കീന ടീച്ചറുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് " Diphthongs" ഉദ്ഘാടനം

സി എ കെ എംജി എം യു പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം 19/1/22 ബുധനാഴ്ച രാവിലെ 11 30ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയദീപ് മാസ്റ്റർ  നിർവഹിച്ചു. ചടങ്ങിൽ സൻഹ (7 e ക്ലാസ് ) സ്വാഗതം പറഞ്ഞു. യു പി എസ് ആർ ജി കൺവീനർ ശാന്തി ടീച്ചർ, പ്രസാദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പരിപാടിയിൽ  ദീയ (ക്ലാസ്സ്‌ 4) നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ   അരങ്ങേറി.

ദേശീയ ബാലികാ ദിനാചരണം 2022

ചേറൂർ : സി എ കെ എം ജി എം യു പി സ്കൂളിൽ ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ജനുവരി 24 ന് യുപി വിഭാഗം കുട്ടികൾക്ക് ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. She can do anything എന്നതായിരുന്നു മത്സര പ്രമേയം. ഷാന ഷംസ 7e, റിംഷാ അക്ബർ5ഡി, നിയ ഫാത്തിമ 5ഡി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സയൻസ് ക്ലബ്‌

സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 18 /01/2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്നു. അധ്യാപകൻ  ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയദീപ് സാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷണങ്ങളും ശാസ്ത്ര സംബന്ധമായ പല അവതരണങ്ങളും നടന്നു. കുട്ടികൾക്ക് ഇത് തികച്ചും വ്യത്യസ്തമായ അനുഭവം ഉളവാക്കി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ കൃതജ്ഞത ഉമ്മുഹബീബ ടീച്ചർ രേഖപ്പെടുത്തിയ തോടുകൂടി സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കമിട്ടു.