സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഹയർസെക്കന്ററി

ചരിത്രം

2005 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിലേക്ക് ഉയർത്തപ്പെട്ടു.2015 ൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് ബാച്ചുകൾ എയ്ഡഡ് ആയി അനുവദിച്ചു കിട്ടി.ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ആധുനിക സജ്ജീകരണങ്ങളോട്‌ കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, ,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ശക്തമായ മാനേജ്‌മന്റ്‌, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു .ഭാവി തലമുറയെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് നയിക്കുന്ന ഈ ജൈത്രയാത്ര ഇന്നും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു.

മാനേജ്‌മെന്റ്

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. അതോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലന പരിപാടികൾ ആവിഷ്ക്കരിക്കുന്ന കാര്യത്തിലും മാനേജ്മെൻ്റ് ശ്രദ്ധ വയ്ക്കുന്നു. FCC സന്യാസിനീസമൂഹത്തിന്റെയും കലാകാലങ്ങളിലെ മാനേജ്മെന്റിന്റെയും ദീര്ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഉന്നതനിലവാരത്തിന്റെ അടിസ്ഥാനം.റവ.സി.അനീറ്റ ജോസാണ് സ്കൂൾ മാനേജർ.സി.ജിസാ തെരേസ് ആണ് സ്‌കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ .ഇവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസപരവും വ്യക്തിപരവുമായ ഉന്നമനത്തിനും വളർച്ചക്കുമായി 10 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.

ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകർ
സിസ്റ്റർ ജിസാ തെരേസ് പ്രിൻസിപ്പാൾ
1 സിസ്റ്റർ ജിസ്മി ���� എച്ച് എസ്സ് എസ്സ് ടി മലയാളം
2 സിസ്റ്റർ ജീസ �� എച്ച് എസ്സ് എസ്സ് ടി കെമിസ്ട്രി
3 സിസ്റ്റർ സീജ ���� എച്ച് എസ്സ് എസ്സ് ടി കോമേഴ്സ്
4 സിസ്റ്റർ സജീവ ��� എച്ച് എസ്സ് എസ്സ് ടി കമ്പ്യൂട്ടർ അപ്ലികേഷൻ
5 ശ്രീമതി ജൂലി അഗസ്റ്റിൽ ��� എച്ച് എസ്സ് എസ്സ് ടി ഇംഗ്ലീഷ്
6 ശ്രീ ജിജൊ എ.പി ��� എച്ച് എസ്സ് എസ്സ് ടിഇക്കണോമിക്സ്
7 ഡോ.ലിജി ജോർജ്ജ് എച്ച് എസ്സ് എസ്സ് ടി ഹിന്ദി
8 ശ്രീമതി ജിസ്റ്റി തോമസ് എച്ച് എസ്സ് എസ്സ് ടി മാത് സ്
9 ശ്രീമതി മോൾജി എച്ച് എസ്സ് എസ്സ് ടികോമേഴ്സ്
10 ശ്രീമതി സിമ്മി വി.പി എച്ച് എസ്സ് എസ്സ് ടി കമ്പ്യൂട്ടർ സയൻസ്