ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.

സ്‍കൂൾ ലൈബ്രറി

വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...

ആധുനിക ജീവിതത്തിൽ കുട്ടികളിൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി മികച്ച ഒരു ലൈബ്രറി നമ്മുടെ സ്‍കൂളിൽ ഉണ്ട്. നമ്മുടെ സ്കൂളിൽ പതിനായിരത്തിനടുത്ത് പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വായനയുടെ പ്രസക്തി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാൻ അനുയോജ്യമായ രീതിയിലുള്ള കഥാപുസ്തകങ്ങൾ മാഗസിനുകൾ സാഹിത്യകൃതികൾ കവിതകൾ നാടൻ പാട്ടുകൾ ക്വിസ്സുകൾ റഫറൻസ് ഗ്രന്ഥങ്ങൾ നോവലുകൾ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. അതുപോലെതന്നെ വിവിധ വിഷയങ്ങൾ വായിച്ചു മനസ്സിലാക്കാൻ പ്രത്യേകമായി. ക്ലാസ് അടിസ്ഥാനത്തിൽ ബുക്കുകൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വീട്ടിൽ വായനാശീലം രൂപപ്പെടുത്തേണ്ട അതിനു വേണ്ടി ഓരോ അധ്യയന വർഷവും മൂന്നു പ്രാവശ്യം കുട്ടികൾ വീട്ടിൽ വീട്ടിൽ പോയി വായിക്കുന്നതിനു വേണ്ടി ക്ലാസ് തലത്തിൽ അവസരം നൽകുന്നു ഓരോ ക്ലാസിലെയും പ്രതിനിധീകരിച്ച് ഒരു വായനാമുറി സജ്ജമാക്കിയിരിക്കുന്നു. ഇവിടെ ഓരോ കുട്ടിക്കും ആസ്വാദ്യകരമായ രീതിയിൽ വായിക്കാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അധ്യാപകർ നേരിട്ട് ഇതിനു മേൽനോട്ടം വഹിക്കുന്നു. കുട്ടികളിൽ വായനാശീലം മെച്ചപ്പെടുത്താൻ സ്കൂൾ. സ്കൂൾ അസംബ്ലിയിൽ. ക്ലാസ് അടിസ്ഥാനത്തിൽ പത്രപാരായണം നടത്താനും അക്ഷര ശുദ്ധിയോടെ പ്രസംഗം അവതരിപ്പിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകുന്നു. അതുപോലെതന്നെ അധ്യാപകരുടെ പിറന്നാൾ ദിനത്തിലും അവരുടെ വിരമിക്കൽ വേളയിലും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികളും അധ്യാപകരും ഒരുമിച്ച് തയ്യാറാക്കുന്ന മാഗസിനുകൾ. ആൽബങ്ങൾ പോസ്റ്ററുകൾ എന്നിവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു ഇത് കുട്ടികളുടെ വായനാശീലം കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നു ഓരോ വിഷയങ്ങൾക്കും പ്രത്യേക റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത് ജാസ്മിൻ എബ്രഹാം ടീച്ചറാണ്.

സ്‍കൂൾ ബസ്

സ്കൂളിന്റെ ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ യാത്രാക്ലേശം ആയിരുന്നു. 1992 ജൂലൈ ഇരുപതാം തീയതി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദ്യത്തെ സ്കൂൾ ബസ് വാങ്ങി. സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയാണ് ആദ്യത്തെ ബസ്സിനുള്ള പണം കണ്ടെത്തിയത്. ആദ്യം ചെങ്ങന്നൂർ മുളക്കുഴ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയത് ഇപ്പോൾ നിലവിൽ നാല് ബസുകൾ സർവീസ് നടത്തുന്നു പൊടിയാടി, മേപ്രാൽ, നീരേറ്റുപുറം, വേങ്ങൽ, ചുമത്ര, തേങ്ങേലി, തിരുവൻവണ്ടൂർ, വള്ളംകുളം തുടങ്ങിയ 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസ് ഇപ്പോൾ സർവീസ് നടത്തുന്നു. കുട്ടികൾ ഈ യാത്ര സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു.

cctv
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്

മാനേജ്മെൻറ് വകയായിട്ട് സ്കൂളും ,പരിസരവും, ബോട്ടിംഗ് നിരീക്ഷിക്കുന്നതിനു വേണ്ടി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ മാനേജ്മെൻറ് ചെയ്തു തന്നിട്ടുള്ള ഈ സംവിധാനം ഒരു പരിധിവരെ കുട്ടികളെ ശരിയായ രീതിയിൽ വീക്ഷിക്കുവാൻ സാധിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ നിന്നും കുട്ടികൾ പുറത്തു പോകുന്നത് തടയാൻ സാധിക്കുന്നു. എസ്എസ്എൽസി പരീക്ഷാ സമയത്ത് ക്വസ്റ്റ്യൻ പേപ്പറും മറ്റും സുക്ഷിക്കുന്നതിനും അപരിചിതരായ സന്ദർശക അകത്തുകടക്കുന്നത് തടയാനുംഇതുമൂലം സാധിക്കുന്ന . ഇതിന് മാനേജ്മെൻറിനോടുള്ള കടപ്പാട് അറിയിക്കുന്നു.

ലാബുകൾ

പഠനാനുഭവങ്ങൾ ലളിതമാക്കാൻ സുസജ്ജമായ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ കംപ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ശാസ്ത്ര ലാബ് : പരീക്ഷണ നിരീകിഷണങ്ങളിലൂടെ അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അതു പൂർണ്ണതയിൽ എത്തുന്നത്. ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ ശാസ്ത്ര സത്യങ്ങൾ സയൻസ് ലാബിലെ ഫലപ്രദമായ ഉപയോഗം വഴി കുട്ടികൾ നേരിട്ടു കണ്ട് അനുഭവിച്ച് മനസ്സിലാക്കുന്നു. ലഘു പരീക്ഷണങ്ങൾ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്വയം ചെയ്യുന്നു.
സാമൂഹ്യ ശാസ്ത്ര ലാബ് : സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വിവിധ തരം മാപ്പുകൾ ഗ്ലോബ് സൌരയൂഥ മാതൃകകൾ വിവിധ തരം മോഡൽ വർക്കിംഗ് മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
ഗണിത ലാബ് : ഗണിത പഠനം ലളിതമാക്കാൻ സ്കൂളിലെ ഗണിത ലാബ് സഹായിക്കുന്നു. ജാമിതീയരൂപങ്ങൾ വിവിധ തരം പാറ്റേണുകൾ ഗണിത പഠനത്തിനായി ഉപയോഗിക്കുന്നു.
പ്രവൃത്തിപരിചയ ലാബ് : സ്വയം തൊഴിൽ പരിശീലനം നടത്തുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവുകൾ മനസ്സിലാക്കി അനുസൃതമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പ്രവർത്തിപരിചയ ലാബ് സഹായിക്കുന്നു. വിവിധ വിഷയങ്ങൾ ആവശ്യമായ പഠനോപകരണങ്ങൾ പ്രവർത്തി പരിചയ ലാബിലൂടെ കുറഞ്ഞ ചെലവിൽ കുട്ടികൾ സ്വയം നിർമിക്കുന്നു.
ഐ.ടി ലാബുകൾ : ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഈ കാലഘട്ടത്തിൽ സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 desktop, 15 laptop, projector, scanner, printer എന്നിവ കുട്ടികൾ ഉപയോഗിക്കുന്നു. ആനിമേഷൻ, പ്രോഗ്രാമിങ് മലയാളം ടൈപ്പിംഗ്, വെബ്പേജ് നിർമ്മാണം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.cont.....
ശുചിമുറി

വ്യക്തിശുചിത്വം ഏറ്റവും അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീ സൗഹൃദപരമായി ടോയ്‌ലറ്റുകളും വാഷ് റൂമുകളും നിർമ്മിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുന്നതിലും നിഷ്ഠ പുലർത്തുന്നു.

30 ശുചിമുറികൾ ഉണ്ട്.ആവിശ്യനുസരണം ജലലഭ്യതയ്ക്ക് കിണറും. മഴവെള്ളസംഭരണിയും ഉണ്ട്. എല്ലാ ശുചിമുറികളിലും ബക്കറ്റും,മഗ്ഗും, ഹാൻവാഷുമുണ്ട്. ക്ലാസ് തിരിച്ച് ശുചിമുറികൾ കുട്ടികൾക്ക് നൽകിയിരിക്കുന്നത്. ക്ലാസ് തിരിച്ചു നൽകിയിട്ടുള്ളതിനാൽ അവരവരുടെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നു. ശുചിമുറികളുടെ തറയും ഭിത്തിയും ടൈൽ ഒട്ടിച്ചിട്ടുണ്ട്. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉപയോഗത്തിനായി യൂറോപ്യൻ ക്ലോസറ്റുകൾ പ്രത്യേകമായി ഉണ്ട്. വേസ്റ്റ് നശീകരണത്തിനായി ഇൻസുലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നത് മാനേജ്മെൻറ് ആണ്.

കളി സ്ഥലം

സ്കൂളിനു മുന്നിൽ വിശാലമായ മൈതാനം ഉണ്ട് . ലോങ് ജംബ് പിറ്റ്, ബാഡ്മിൻറൺ കോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു. വോളിബോൾ കളിക്കാൻ കോർട്ട് ക്രമീകരിച്ചിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ ക്രിക്കറ്റ് ബാറ്റ്മിന്റൻ എന്നിവ കളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.

ഉദ്യാനം
സ്‍കൂൾ ചാപ്പൽ

ബോർഡിങ്ങിൽ താമസിച്ചു പഠനം നടത്തുന്ന കുട്ടികൾക്കും, മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആത്മീയ അന്തരീക്ഷം ഉളവാക്കുന്നത് സ്കൂളിന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ട് സ്കൂൾ ക്യാമ്പസിൽ ഒരു ദേവാലയം നിലനിൽക്കുന്നു. പരമ്പരാഗത വാസ്തു ശിൽപ ശൈലിയിലാണ് ഊ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്.

പണികൾ പൂർത്തീകരിച്ച ദേവാലയത്തിന്റെകൂദാശ വേളയിൽ ആംഗ്ലിക്കൻ ബിഷപ്പ് Rev. Gore നെ ക്ഷണിച്ചിരുന്നത് . 1931 മലങ്കര സിറിയൻ പള്ളി കളുടെ സന്ദർശനത്തിന് എത്തിയ അദ്ദേഹം മാർച്ച് മാസത്തിൽ സ്കൂളിൽ വരികയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ആ ശിലാഫലകം ഇന്നുംചാപ്പലിൽ കാണാവുന്നതാണ്. സ്കൂൾ ചാപ്പലിന്റെ നിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ച പൂർവ വിദ്യാർഥികളും അന്നത്തെ കുട്ടികളും രക്ഷിതാക്കളും ബോർഡ് മെമ്പേഴ്സും തദ്ദേശീയരായ ജനങ്ങളോടും ചേർന്നാണ് Bishop നെ സ്വീകരിച്ചത്. ഇത്ര വലിയൊരു ജനക്കൂട്ടം Bishop നെ അതിശയിപ്പിച്ചു.മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ ശിക്ഷണത്തിൽ .വെള്ള യൂണിഫോമണിഞ്ഞ സ്വാഗതം പാടിയെത്തിയ കുട്ടികളും അവരുടെ അച്ചടക്ക പൂർവ്വമായ പെരുമാറ്റങ്ങളും എല്ലാം ബിഷപ്പിനെ സന്തോഷിപ്പിച്ചു. കണ്ടത്തിൽ വർഗീസ് മാപ്പിളയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയും,പ്രകീർത്തിക്കുകയുംമിസ് ഹോംസിന്റെ ചിട്ടയും ത്യാഗപൂർണ്ണമായ ജീവിതത്തെ അനുസ്മരിക്കുകയും ചെയ്തു .പൂർവ്വ വിദ്യാർത്ഥികൾ ആനക്കൊമ്പിൽ തീർത്ത ഊന്നുവടി സമ്മാനമായി നൽകുകയും ചെയ്തു. ഓർത്തഡോക്സ് ആരാധനക്രമ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബഹുമാന്യനായ ബിഷപ്പിനു സമ്മാനമായി നൽകി.

ഇന്നും സ്കൂൾ ക്യാമ്പസിൽ വിശുദ്ധിയുടെ പരിമള പ്രഭ വീശി കൊണ്ട് പ് ചാപ്പൽ സ്ഥിതിചെയ്യുന്നു. ബോർഡിങ് കുട്ടികൾ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും യാമ പ്രാർത്ഥനകൾ ക്കായി ചാപ്പലിൽ എത്തുന്ന . സ്കൂൾ സ്റ്റാഫ് ,കുട്ടികളും ചാപ്പലിൽ പ്രാർത്ഥനക്കു ദിവസവും ചാപ്പലിൽ എത്തുന്നു .മിസ്സ് ഹോംസ് തന്റെ പിൻഗാമിയായി മിസ് ബ്രൂക്ക് സ്മിത്തിനെ - ചുമതല ഏൽപ്പിച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി. മിസ് ബ്രൂക്ക്സ്‌വിത്ത് തന്റെ ജീവിതംബാലികാ മഠത്തിൽ ശിക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് വേണ്ടിയും സ്കൂളിന് വേണ്ടിയും മാറ്റിവയ്ക്കുകയും ചെയ്തു ഈ മണ്ണിൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു .മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ കല്ലറ ചാപ്പലിന്റെ വടക്കു വശത്തായി സ്ഥിതി ചെയ്യുന്ന .പിൻഗാമികളായി വരുന്ന സ്കൂൾ ഗവേണിങ് ബോഡിയും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഇന്നത്തെ കുട്ടികളും ചേർന്ന് മദാമ്മയുടെ ചരമദിനം എല്ലാവർഷവും ആചരിച്ചുവരുന്നു. മദാമ്മയുടെ ഓർമ്മ ദിവസം പൂർവവിദ്യാർഥി സമ്മേളനം ആയി ആഘോഷിക്കുന്നു.

സ്‍കൂൾ ബോർഡിംഗ്

സ്‍കൂളിന്റെ ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിംഗ് ഹോം പ്രവർത്തിച്ചു വരുന്നു. വിധൂര സ്ഥലങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെ താമസിച്ച് വിദ്യ അഭ്യസിച്ചിരുന്നു. ബാലികാമഠം സ്കൂളിന് നല്ല ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ബോർഡിങ് ഉണ്ട്. സ്കൂൾ സ്ഥാപക മിസ് ബ്രൂക്സ്മിത്തിന്റെ നേതൃത്വത്തിലായിരുന്നു ബോർഡിംഗ് പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ നടന്നുകൊണ്ടിരുന്നത്. ഈ ബോർഡിംഗിലെ ജീവിതം സ്വന്തം വീടിനേക്കാൾ അധികം കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു കാരണം ബോർഡിംഗിലെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നു.

പഠനത്തോടൊപ്പം മറ്റ് കായിക വിനോദങ്ങളും പ്രാധാന്യം നൽകി വരുന്നു കുട്ടികൾ രാവിലെ 5 മണിക്ക് എഴുന്നേൽക്കണം പ്രഭാത കർമ്മങ്ങൾക്ക് ശേഷം യൂണിഫോം ഇട്ട് ബെഡ് വൃത്തിയായി വിരിച്ച് ആറുമണിക്ക് ചാപ്പലിൽ പോകണം ജാതിമതഭേദമന്യേ എല്ലാ കുട്ടികളും പ്രാർത്ഥനയിൽ പങ്കു കൊള്ളണം പ്രാർത്ഥനയ്ക്ക് ശേഷം 6 30ന് എക്സർസൈസ് ലീഡർ ഇന്റെ നേതൃത്വത്തിൽ നടക്കും ബോർഡിലെ ഓരോ കുട്ടിക്കും പ്രത്യേക നമ്പർ ഉണ്ട് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കും റൂബി ,ജാസ്പർ, ടോപ് സ്, ക്രിസ്റ്റ ലൈറ്റ് , emerald, ഒക്ടോപ്പസ്, എന്നിവയാണ് വിവിധ ഗ്രൂപ്പുകൾ excercise നു ശേഷം സീനിയേഴ്സ് വന്ന മുറി വൃത്തിയായി ട്ടാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പരിശോധിക്കും ഇല്ലെങ്കിൽ ഗ്രൂപ്പ് ചാർട്ടിൽ ബാഡ് മാർക്കിടും ബാഡ് മാർക്കിനു എണ്ണം പത്തിൽ കൂടിയ ശിക്ഷ ലഭിക്കും ഏഴുമണിക്ക് പഠനസമയം ആരംഭിക്കും. ഓരോ ക്ലാസിന് സ്റ്റഡി റൂമും മേൽനോട്ടത്തിന് കൊച്ചമ്മമാരും ഉണ്ട് 7 30ന് പ്രഭാതഭക്ഷണം പ്രഭാത ഭക്ഷണത്തിന് മുൻപേ പ്രയർ സോങ് പാടണം 8 15ന് വീണ്ടും പഠനസമയം ആരംഭിക്കും ചാപ്പലിൽ പോയി പ്രാർത്ഥിച്ച് അതിനുശേഷം മാത്രമേ സ്കൂളിൽ പോവാൻ അനുവാദമുള്ളൂ നല്ല ഭക്ഷണമാണ് ബോർഡിംഗിൽ ക്രമീകരിച്ചിട്ടുള്ളത് സ്കൂൾ കഴിഞ്ഞ് വൈകുന്നേരം കളിക്കുവാനുള്ള അവസരമുണ്ട് 6 15ന് വീണ്ടും ചാപ്പലിൽ പ്രാർത്ഥന നടത്തുന്നു 7 മണിക്ക് പഠന സമയം ആരംഭിക്കും 7 30 ന് ഭക്ഷണം ഭക്ഷണത്തിനു ശേഷം വീണ്ടും പഠനം അതിനുശേഷം അതാത് ക്ലാസിന് നിശ്ചയിച്ച സമയത്ത് മാത്രമേ ഉറങ്ങുവാൻ അനുവാദമുള്ളൂ ശനിയാഴ്ച ദിവസം സ്റ്റഡി ടൈം കൂടുതലുണ്ട് ശനിയാഴ്ച വൈകുന്നേരം കുഞ്ഞുങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരമുണ്ട്.

ശനിയാഴ്ച ടിവി കാണുവാൻ അവസരം നൽകുന്നുണ്ട് ഞായറാഴ്ച രാവിലെ ചാപ്പലിൽ വിശുദ്ധ കുർബാന നടത്തുന്നുണ്ട് റാന്നി പെരുനാട് ആശ്രമത്തിലെ വൈദികരാണ് വിശുദ്ധകുർബാന നടത്തുന്നത് കുട്ടികൾ അതിൽ പങ്കു കൊള്ളുന്നു കുട്ടികൾ തന്നെയാണ് ചാപ്പൽ വൃത്തിയാക്കുന്നത് എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ബോർഡിംഗിൽ താമസിക്കുന്നു പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുന്നു വിവിധ പ്രായത്തിൽ പെട്ട സ്വഭാവവ്യത്യാസം ഉള്ള കുട്ടികളെ ഒരേ കുടക്കീഴിൽ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന പ്രഗൽഭരായ കൊച്ചമ്മ മാരാണ് ബോർഡിനെ നയിക്കുന്നത് അവരുടെ കഴിവുകൾ പ്രശംസനീയമാണ്.

സ്‍കൂൾ ഗായക സംഘം

സ്‍കൂൾ ഗായകസംഘം സ്‍കൂളിന്റെ ആരംഭകാലം മുതൽതന്നെ സ്കൂളിന്റേതായ ഗായകസംഘം രൂപീകരിച്ചിട്ടുണ്ട് ആയിരുന്നു ഇപ്പോഴും അത് നിലനിൽക്കുന്നു ഓരോ വർഷവും വിവിധ ക്ലാസുകളിൽ നിന്നും പത്ത് കുട്ടികൾ അടങ്ങുന്ന ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നു ഓരോ പ്രവർത്തി ദിവസവും ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഈശ്വര പ്രാർത്ഥനയോടുകൂടി പഠനം ആരംഭിക്കുന്നു .സ്കൂളിന്റെ പൂർവ്വ അധ്യാപികയായ ശ്രീമതി എം. ജെ.സാലികുട്ടി രചിച്ച ഈണം നൽകിയ "സത്യമാം ദൈവമേ നിത്യ പിതാവേ" എന്ന പ്രാർത്ഥന ഗാനം സ്കൂളിന് എന്നും അഭിമാനമാണ് കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുന്നു.

സ്‍കൂൾ ഗാനം

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.
സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................
ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................

എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)


മഴവെള്ള സംഭരണി 2011-12 വർഷത്തിൽ ശ്രീ. ആന്റോ ആന്റണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മൂന്നു മഴവെല്ള സംഭരണികൾ സ്‍കൂളിനു ലഭിച്ചു. ഒരു ലക്ഷം ലിറ്ററിന്റെ ഒരു സംഭരണിയും അന്പതിനായിരം ലിറ്ററിന്റെ രണ്ട് സംഭരണിയും സ്‍കൂളിനു ലഭിച്ചു. സ്കൂളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.
ഹൈടെക്ക് ബാലികാമഠം ഹയർസെക്കണ്ടറി സ്കൂളും പൂർണ്ണമായി ഹൈടെക്ക് ആയി. ഹയർസെക്കണ്ടറിയിൽ 14 ക്ലാസ്സ്റൂമുകളും, ഹൈസ്കൂളിൽ 10 ക്ലാസ്സ് റൂമും ഹൈടെക്കായി പ്രവർത്തിക്കുന്നു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
ശതാബ്ദി മന്ദിര ഉത്ഘാടനം

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3.11.2020ൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
മലയാള മനോരമ പത്രാധിപരായിരുന്ന കെ സി മാമ്മൻ മാപ്പിളയുടെ മകളും പൂർവ വിദ്യാർത്ഥിയുമായ മറിയം മാത്തൻ തന്റെ സ്മരണയ്ക്കായി അവരുടെ പിൻഗാമികൾ പണികഴിപ്പിച്ച ഓഡിറ്റോറിയം സ്കൂളിനോടുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണെന്ന് ശ്രീ ഗവർണർ പറഞ്ഞു. സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന വിദ്യാഭ്യാസ വിപ്ലവത്തിൽ തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ നൂറുവർഷ ചരിത്രം അവിസ്മരണീയമാണെന്ന് ഗവർണർ പറഞ്ഞു.

വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രശംസനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള നൽകിയ സംഭാവനകൾ നവോത്ഥാന ചരിത്രമാണെന്ന് അധ്യക്ഷൻ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസിലർ എംജി യൂണിവേഴ്സിറ്റി പറഞ്ഞു. സാമൂഹ്യ നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ കണ്ടത്തിൽ വർഗീസ് മാപ്പിള നവോത്ഥാന അടിത്തറയാണ് ബാലികാമഠത്തിലൂടെ സ്ഥാപിച്ചതെന്ന് ശ്രീ. ആൻറ്റോ ആൻറണി എംപി പറഞ്ഞു. വിദ്യാഭ്യാസം നൽകുന്നതിൽ മാത്രമല്ല മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ബാലികാമഠം സ്കൂൾ സ്കൂളിന്റെ സംഭാവന ചരിത്രമാണെന്ന് മാത്യു എംഎൽഎ ചൂണ്ടിക്കാട്ടി.

കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി പ്രസീനാ മാഡവും, ഗവേണിങ് ബോഡി യും സ്കൂൾ എച്ച്.എം, പ്രിൻസിപ്പൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. shillong chamber choir നിൻറെ അവതരണം പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്