ഗവ. യു.പി. എസ്. പൂഴിക്കാട്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gopinathanpillai (സംവാദം | സംഭാവനകൾ) (''''ജൂലൈ 1ഡോക്ടേഴ്സ് ഡേ''' <nowiki>*</nowiki>സീഡ് ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 1ഡോക്ടേഴ്സ് ഡേ

*സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ഡോക്ടേഴ്സ് ഡേ നടത്തി.

* വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കൊ- ഓർഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു.

* അപ്പോളോ ഹോസ്പിറ്റൽ ശിശുരോഗവിഭാഗം തലവനായ ഡോ രമേശ്, ഇടപ്പോൺ ജോസ് കോ ഹോസ്പിറ്റൽ സൈക്കാട്രിസ്റ്റ് ഡോ. അനിൽകുമാർ , കോയിപ്പുറം ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മീര രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ജൂലൈ നാല് - പ്രൊഫ.വി. സാംബശിവൻ അനുസ്മരണം.

*പ്രൊഫ. വി സാംബശിവൻ അനുസ്മരണം ഗൂഗിൾ മീറ്റിലൂടെ നടത്തി.

* ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.സുധർമ്മ .എ.ആർ ഉദ്ഘാടനം നിർവഹിച്ചു.

കഥാപ്രസംഗത്തിൽ സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയ ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റ് ശ്രീമതി മേഘ .ജി.എസ് കഥാപ്രസംഗ ക്ലാസ് നയിച്ചു. തുടർന്ന് കുട്ടികളുടെ കഥാപ്രസംഗം , കലാപരിപാടികൾ എന്നിവ അരങ്ങേറി.

ജൂലൈ അഞ്ച് - വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം.

*ഗൂഗിൾ മീറ്റിലൂടെ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പന്തളം എൻ എസ് എസ് കോളേജ് റിട്ടയേർഡ് പ്രൊഫസറുമായ ശ്രീ ഡോ. പഴകുളം സുഭാഷ് നിർവഹിച്ചു.

ജൂലൈ ഏഴ് - വായന പക്ഷാചരണ സമാപനം

ജൂലൈ ഏഴിന് ഗൂഗിൾ മീറ്റിലൂടെ നടത്തിയ വായന പക്ഷാചരണ സമാപന യോഗത്തിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ ശ്രീ.പ്രദീപ് പനങ്ങാട് നിർവ്വഹിച്ചു.

*2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ സുജേഷ് ഹരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

ജൂലൈ പതിനൊന്ന് -

*സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം , രക്ഷാകർതൃ ബോധവത്ക്കരണം.

*ഡോ.സി രാമചന്ദ്രൻ (റിട്ട. ചീഫ് എൻജിനീയർ കെ എസ് ഇ.ബി, അപ്ലെഡ് സൈക്കോളജിസ്റ്റ് ) . സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നയിച്ചു.

ജൂലൈ ഇരുപത്തിരണ്ട് - നല്ല പാഠം ക്ലബ്ബ് ഉദ്ഘാടനവും രക്ഷാകർതൃ ബോധവത്ക്കരണവും ( കോവി ഡ് കാലത്തെ ഓൺലൈൻ പഠനവും വെല്ലുവിളികളും)

*നല്ല പാഠം ക്ലബ്ബിന്റെ ഉദ്ഘാടനവും രക്ഷാകർതൃ ബോധവത്ക്കരണവും സാമൂഹ്യ പ്രവർത്തകയും പത്തനംതിട്ട കാതൊലിക്കേറ്റ് കോളേജ് റിട്ട. പ്രഫസറുമായ ഡോ.എം.എസ് സുനിൽ നിർവഹിച്ചു.

ആഗസ്റ്റ് ആറ് - ഹിരോഷിമ ദിനം.

*നല്ല പാഠം ക്ലബ്ബിന്റേയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റേയും നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ഹിരോഷിമാ ദിനാചരണം നടത്തി. ഇരമല്ലിക്കര ശ്രീ അയപ്പ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് കെ.സി ഹിരോഷിമാ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. കുട്ടികളുടെ പ്രസംഗങ്ങളും പാട്ടുകളും ഉണ്ടായിരുന്നു.

ആഗസ്ത് പതിനാറ് - രക്ഷാകർതൃ ശാക്തീകരണ പരിപടി " മക്കൾക്കൊപ്പം "

രക്ഷാകർതൃ ശാക്തീകരണ പരിപാടിയായ 'മക്കൾക്കൊപ്പം' പരിപാടിയുടെ ഉദ്ഘാടനം പന്തളം നഗര സഭാ വാർഡ് കൗൺസിലർ ശ്രീ.കെ. കിഷോർ കുമാർ നിർവഹിച്ചു.

ആഗസ്റ്റ് പതിനെട്ട് -

*ഓണാഘോഷംഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ ഡി.ഡി.ഇ ശ്രീ .പി.കെ.ഹരിദാസ് നിർവ്വഹിച്ചു.

* റേഡിയോ, ഫാം ബ്യൂറോ പ്രോഗ്രാം അസിസ്റ്റന്റ് ശ്രീ. അനിൽ നെടുങ്ങോട് ഓണസന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

സെപ്റ്റംബർ രണ്ട് - ലോക നാളികേര ദിനം

*ലോക നാളികേര ദിനത്തിൽ സ്കൂളിലും സമീപത്തുള്ള വീടുകളിലും തെങ്ങിൻ തൈകൾ നട്ട് നാളികേര ദിനം ആചരിച്ചു. കൂടാതെ വൈകിട്ട് 6.30 ന് ഗൂഗിൾ മീറ്റിലൂടെയും നാളികേര ദിനാചരണം നടത്തി.

*

ഐ സി.എം.ആർ സി .പി.സി.ആർ.ഐ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ. മായാ ലക്ഷ്മി ' കേരളനാടും കേരകർഷകർ നേരിടുന്ന പ്രതിസന്ധികളും' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.

സെപ്റ്റംബർ 16 - ഓസോൺ ദിനം.

*ഗൂഗിൾ മീറ്റിലൂടെ നടത്തിയ ഓസോൺ ദിനാചരണത്തിൽ

കൊല്ലം വെസ്റ്റ് കല്ലട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെൽ സ്പെഷ്യൽ ഫാക്കൽറ്റിയുമായ ഡോ.ജയശ്രീ.എസ് ക്ലാസ് നയിച്ചു

സെപ്റ്റംബർ 30 - പോഷൺ അഭിയാൻ പോഷൺ മാസാചരണ പരിപാടി.

*പോഷൺ മാസാചരണ പരിപാടിയുമായി ബന്ധപ്പെട്ട് മെഴുവേലി ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ആഫീസർ ഡോ. ശ്രീദേവി.എൻ നമ്പൂതിരി പോഷൺ അഭിയാൻ ക്ലാസ് എടുത്തു.

ഒക്ടോബർ 1 - ലോക വൃദ്ധ ദിനം

ലോക വൃദ്ധദിനത്തിൽ ഗൂഗിൾ മീറ്റിലൂടെ വയോജന കലാമേള നടത്തി വൃദ്ധ ദിനാചരണം ആചരിച്ചു. പന്തളം നഗരസഭാ വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു.

ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനാഘോഷം

ഗൂഗിൾ മീറ്റിലൂടെ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം പന്തളം നഗരസഭാ വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.

ഒക്ടോബർ പത്ത് - ദേശീയ തപാൽ ദിനം

ദേശീയ തപാൽ ദിനത്തിൽ ഇടുക്കി പോസ്റ്റൽ ഡിവിഷൻ ഇൻസ്പെക്ടറായ ശ്രീ. അരുൺ.പി. ആന്റണി മുഖ്യ അതിഥിയായി ഗൂഗിൾ മീറ്റിലൂടെ നടത്തിയ യോഗത്തിൽ പങ്കെടുത്തു

ഒക്ടോബർ പതിനൊന്ന് - ചങ്ങമ്പുഴ കൃഷ്ണപിള്ള ജന്മദിനാഘോഷം.

ഗൂഗിൾ മീറ്റിലൂടെ നടത്തിയ യോഗത്തിൽ പ്രശസ്ത കവിയും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ ശ്രീ.എം.കെ കുട്ടപ്പൻ സാർ മുഖ്യാതിഥി ആയി.

ഒക്ടോബർ 16- ലോക ഭക്ഷ്യദിനം

*ലോക ഭക്ഷ്യദിനത്തിൽ അടൂർ ഗവ: ഹോസ്പിറ്റൽ ഡയറ്റീഷൻ ഡോ. ജ്യോതി എൻ നായർ ക്ലാസെടുത്തു.

നവംബർ ഒന്ന്

കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂൾ പ്രവേശനോത്സവം നടത്തി. സ്കൂളും പരിസരവും ക്ലാസ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചു. ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുശീല സന്തോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് നാടൻ കലാരൂപമായ പടയണിയുടെ അവതരണവും നൽകി. പായസം കൂട്ടിയുള്ള സദ്യയും കുട്ടികൾക്ക് നൽകി.

നവംബർ 14-ശിശു ദിനാഘോഷം

കുട്ടികളുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ ശിശുദിനാഘോഷം നടത്തി.

ഡിസംബർ 25 - ക്രിസ്മസ് ദിനാഘോഷം

*ഗൂഗിൾ മീറ്റിലൂടെ നടത്തിയ ക്രിസ്തുമസ് ദിനാഘോഷം വാർഡ് കൗൺസിലർ അഡ്വക്കേറ്റ് രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.കുമ്പഴ നോർത്ത് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ വർഗീസ് കളീയ്ക്കൽ ക്രിസ്തുമസ് ദിന സന്ദേശം നൽകി.

ജനുവരി 5- ദേശീയ പക്ഷിദിനം

* ദേശീയ പക്ഷിദിനത്തിൽ പക്ഷികൾക്കായി ആഹാരവും വെള്ളവും സ്കൂൾ പരിസരത്ത് കെട്ടിത്തൂക്കി. ഇതിന്റെ ഉദ്ഘാടനവും പക്ഷിപ്പതിപ്പിന്റെ പ്രകാശനവും വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.